New Update
/sathyam/media/post_attachments/ttGfraE9fLBBXdoW9hnx.jpg)
അബുദാബി: നാട്ടിൽ വെച്ച് മരണപ്പെട്ട പെരിയ സൗഹൃദ വേദി യു.എ.ഇ.യുടെ മുൻ ഭാരവാഹി ടി.വി .നാരായണൻ തോക്കാനം മൊട്ടയുടെ (52 വയസ്സ്) നിര്യാണത്തിൽ പെരിയ സൗഹൃദ വേദി യു.എ.ഇ. അനുശോചന യോഗം നടത്തി. ഓൺലൈൻ ആയി നടന്ന അനുശോചനയോഗത്തിൽ രമേശ് പെരിയ , ടി.വി. സുരേഷ് കുമാർ, ഹരിഹരൻ പെരിയ , സുരേന്ദ്രൻ കെ.ആർ, ആർ.കെ. പെരിയ , ജയപ്രകാശ് വേങ്ങയിൽ , ശ്രീധരൻ പുക്കളം, രവി പാലക്കാൽ , സന്തോഷ് കുമാർ, ജയകുമാർ പെരിയ , അനുരാജ് കാമലോൻ, ഹരീഷ് മേപ്പാട്ട് എന്നിവർ അനുശോചനം അറിയിച്ച് കൊണ്ട് സംസാരിച്ചു. സൗഹൃദ വേദി പ്രസിഡണ്ട് പ്രകാശ് നിടുവോട്ട് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി അനൂപ് കുമാർ പെരിയ സ്വാഗതം പറഞ്ഞു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us