കേളി ജയപ്രകാശിന്റെ കുടുംബത്തിന് സഹായം കൈമാറി

author-image
admin
New Update

publive-image

റിയാദ് : കേളി കലാസാംസ്ക്കാരിക വേദി മലാസ് ഏരിയ, ഹാര യൂണിറ്റ് അംഗം ജയപ്രകാശിന്റെ കുടുംബ സഹായം കൈമാറി. ജയപ്രകാശിന്റെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജനാണ് സഹായം കൈമാറിയത്. കണ്ണൂര്‍ മാവിലായി മുണ്ടയോട് സ്വദേശിയായിരുന്ന ജയപ്രകാശ് കേളി കേന്ദ്ര കമ്മിറ്റി അംഗം, മലാസ് ഏരിയ സെക്രട്ടറി, ഏരിയ രക്ഷാധികാരി സമിതി കണ്‍വീനര്‍ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. കഴിഞ്ഞ മെയ് മാസം റിയാദിൽ വെച്ച് ഹൃദയാഘാതം മൂലമാണ് ജയപ്രകാശ് മരണപ്പെട്ടത്. കേളിയിൽ അംഗമായിരിക്കെ മരണപ്പെടുന്നവരുടെ കുടുംബത്തെ സഹായിക്കാൻ കേളി അംഗങ്ങളിൽ നിന്നും സ്വരൂപിക്കുന്ന തുകയാണ് കുടുംബസഹായമായി കൈമാറുന്നത്.

Advertisment

ജയപ്രകാശിന്റെ മക്കൾ സാരംഗ്, സാന്ത്വന എന്നിവരാണ് ജയരാജനിൽ നിന്ന് കുടുംബ സഹായം ഏറ്റുവാങ്ങിയത്. ചടങ്ങിൽ സിപിഐ എം ബ്രാഞ്ച് സെക്രട്ടറി നിധിൻ സ്വാഗതവും, ലോക്കൽ സെക്രട്ടറി വി.രാജൻ അദ്ധ്യക്ഷതയും വഹിച്ചു. കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം സജീവൻ ചൊവ്വ കുടുംബ സഹായവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചു. വാർഡ് മെമ്പർ ശൈലജ, പ്രകാശൻ മോറാഴ, കേളി മുൻ ഭാരവാഹി ജയരാജൻ ന്യൂസനയ്യ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം കരുണൻ മാസ്റ്റർ ചടങ്ങിന് നന്ദി പറഞ്ഞു. കേളി പ്രവർത്തകരായ മനോഹരൻ, ശ്രീധരൻ, രതീഷ്, അനീഷ്, ശ്രീകാന്ത്, ബ്രിജേഷ്, വിജയൻ, രവി അത്തിക്ക, അഡ്വ.പി.ശശി, ജയപ്രകാശിന്റെ ഭാര്യ, സിപിഎം പ്രവർത്തകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചിരുന്നു.

Advertisment