യമന്‍ വിമത സായുധ സംഘമായ ഹൂതികള്‍ സൗദിയിലെ അബഹ വിമാനത്താളത്തിന് നേരെ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്തി

New Update

publive-image

റിയാദ്: യമന്‍ വിമത സായുധ സംഘമായ ഹൂതികള്‍ ദക്ഷിണ സൗദിയിലെ അബഹ വിമാനത്താളത്തിന് നേരെ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്തി. ഇന്ന് പുലര്‍ച്ചെയാണ് വിമാനത്താവളത്തിലേക്ക് രണ്ട് ഡ്രോണുകളാണ് സ്ഫോടക വസ്തുക്കളുമായി ആക്രമിക്കാനെത്തിയത്.

Advertisment

സൗദി സൈന്യം ഡ്രോണുകള്‍ തകര്‍ത്തു അക്രമണ ശ്രമം പരാജയപ്പെടുത്തി. ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ റണ്‍വേയിലും മറ്റും തെറിച്ചുവീണെങ്കിലും ആളപായമുണ്ടായില്ല. ആര്‍ക്കും പരിക്കില്ല.ആക്രമണത്തെ തുടര്‍ന്ന് സുരക്ഷ പരിശോധനയുടെ ഭാഗമായി അടച്ച അബഹ വിമാനത്താവളം മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും തുറന്നു. വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചതായി വിമാനത്താവളം അധികൃതര്‍ അറിയിച്ചു.

Advertisment