യുഎഇയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 1.6 തീവ്രത രേഖപ്പെടുത്തി

New Update

publive-image

ദുബായ്: യുഎഇയില്‍ ഭൂചലനം. ദിബ്ബ അല്‍ ഫുജൈറയിലാണ് ഭൂചലനം ഉണ്ടായത്. പുലര്‍ച്ചെ 2. 47 നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 1.6 തീവ്രത രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ മെട്രോളജി അറിയിച്ചു.

Advertisment

രണ്ടാഴ്ച്ചക്കിടെ യുഎഇയില്‍ അനുഭവപ്പെടുന്ന രണ്ടാമത്തെ ഭൂചലനമാണിത്. ഓഗസ്റ്റ് 16 നാണ് നേരത്തെ ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 2.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഓഗസ്റ്റ് 16 ന് മസാഫി മേഖലയിലുണ്ടായത്.

യുഎഇയില്‍ ഈ വര്‍ഷം പല തവണ ചെറിയ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധര്‍ അറിയിച്ചു. ഭൂചലങ്ങള്‍ അനുഭവപ്പെടാറുണ്ടെങ്കിലും നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Advertisment