രാജപുരം ഹോളി ഫാമിലി ഹൈസ്കൂൾ യു.എ.ഇ. കൂട്ടായ്മ ഓണം ആഘോഷിച്ചു

New Update

publive-image

അബുദാബി: രാജപുരം ഹോളി ഫാമിലി ഹൈസ്കൂൾ പൂർവ വിദ്യാർത്ഥി കൂട്ടയ്മയുടെ ഓണാഘോഷമായ "ഓണച്ചെപ്പ് " ഓൺലൈനിലൂടെ വിപുലമായി ആഘോഷിച്ചു. കൂട്ടായ്മ ട്രഷററും പ്രോഗ്രാം കമ്മിറ്റി കൺവീനറുമായ ജിതേഷ് മുന്നാടിന്റെ ആമുഖത്തോടെ തുടങ്ങിയ ആഘോഷ പരിപാടി സ്കൂൾ മാനേജരും രാജപുരം ഹോളി ഫാമിലി പള്ളിവികാരിയുമായ റവ:ഫാദർ ജോർജ് പുതുപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ പൂർവ വിദ്യാർത്ഥിയും ജെ സി ഡാനിയേൽ പുരസ്കാര ജേതാവുമായ ബാലചന്ദ്രൻ കൊട്ടോടി മുഖ്യാതിഥി ആയിരുന്നു. കൂട്ടായ്മയുടെ പ്രസിഡണ്ട് ജോബി മെത്തനത്ത് അധ്യക്ഷം വഹിച്ചു.

Advertisment

കൂട്ടായ്മയുടെ അഡ്വൈസർ സലാം വണ്ണത്തി കാനം, ഷീന മനോജ്, മാസ്റ്റർ ദേവജ് വിശ്വംഭരൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കൂട്ടായ്മയുടെ അബുദാബി ഘടകം സെക്രട്ടറി ടിജോ കുര്യൻ സ്വാഗതവും സ്ഥാപക പ്രസിഡണ്ട് മനോജ് മരുതൂർ നന്ദിയും പറഞ്ഞു. വിശിഷ്ടാതിഥികളെ ധന്യാ വിശ്വൻ പരിചയപ്പെടുത്തി. തുടർന്നു നടന്ന വൈവിധ്യമാർന്ന ഓണാഘോഷ പരിപാടികളിൽ ശ്രേയ ജിതേഷും മിഷേൽ മനീഷും അവതാരിക മാരായി.

പ്രോഗ്രാം കമ്മിറ്റി സാങ്കേതിക വിഭാഗം ചെയർമാൻ സുമേഷ് ജോസഫ് ഡിജിറ്റൽ ആയി അണിയിച്ചൊരുക്കിയ ഓണം ഘോഷയാത്രയും ബാലചന്ദ്രൻ കൊട്ടോടിയുടെ മാജികും ഏറെ ശ്രദ്ധേയമായി. കലാപരിപാടികൾക്ക് ബെന്നി പൂക്കുറ നന്ദി രേഖപ്പെടുത്തി. ആഘോഷ പരിപാടികളുടെ ഭാഗമായി ജെ സി ഡാനിയേൽ പുരസ്കാര ജേതാവ് ബാലചന്ദ്രൻ കൊട്ടോടിയെയും സ്കൂൾ മാനേജർ ഫാദർ ജോർജിനേയും അവരുടെ വീട്ടിൽ ചെന്നു മുൻ പ്രസിഡണ്ടുമാരായ പ്രദീപ് കള്ളാർ, സജി മുളവനാൽ, മുൻ സെക്രട്ടറി വിനോദ് പാണത്തൂർ, ഫിലിപ്പ് കഴിക്കാട്ടിൽ എന്നവരുടെ നേതൃത്വത്തിൽ പൊന്നാടയും മൊമെൻന്റോയും നൽകി ആദരിച്ചു.

Advertisment