സൗദി അറേബ്യയില്‍ കൊവിഡ് വ്യാപനം കുറയുന്നു;ഇന്ന് സ്ഥിരീകരിച്ചത് 120 പേര്‍ക്ക്

New Update

publive-image

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് വ്യാപനം കുത്തനെ കുറയുന്നു. പുതിയതായി വെറും 120 പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് സൗദി ആരോഗ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നിലവില്‍ രോഗബാധിതരായി നിരീക്ഷണത്തിലുള്ളവരില്‍ 219 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു.

Advertisment

കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴുപേര്‍ കൂടി മരിച്ചു. രാജ്യത്ത് ഇന്ന് 47,732 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,45,243 ആയി. ഇതില്‍ 5,34,062 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,579 ആയി ഉയര്‍ന്നു. കൊവിഡ് ബാധിച്ച് രാജ്യത്ത് വിവിധ ഭാഗങ്ങളിലായി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 2,602 ആയി കുറഞ്ഞു. ഇതില്‍ 723 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.9 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 35, മക്ക 22, കിഴക്കന്‍ പ്രവിശ്യ 14, ജീസാന്‍ 9, മദീന 8, അല്‍ഖസീം 8, അസീര്‍ 7, നജ്‌റാന്‍ 6, ഹായില്‍ 4, തബൂക്ക് 3, വടക്കന്‍ അതിര്‍ത്തി മേഖല 2, അല്‍ജൗഫ് 1, അല്‍ബാഹ 1. രാജ്യത്താകെ പ്രതിരോധ കുത്തിവെപ്പ് 37,834,007 ഡോസ് ആയി.

Advertisment