/sathyam/media/post_attachments/fKYjE1UHgTUceK3VzgAr.jpeg)
റിയാദ്: ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങൾക്ക് തണൽ വിരിച്ച സൗദി കെഎംസിസി നാഷണൽ കമ്മിറ്റിയുടെ സുരക്ഷാ പദ്ധതിയുടെ ഇക്കൊല്ലത്തെ ആദ്യ ഘട്ട ആനുകൂല്യ വിതരണം സെപ്റ്റംബര്‍ 8 ബുധനാഴ്ച മലപ്പുറത്ത് വെച്ച് നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് മലപ്പുറം കോട്ടക്കുന്നിൽ ഭാഷ സ്‌മാരക ഹാളിൽ വെച്ച് നടക്കുന്ന ലളിതമായ ചടങ്ങിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും. കെഎംസിസി സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് കെ പി മുഹമ്മദ്‌കുട്ടി അധ്യക്ഷത വഹിക്കുമെന്ന് റിയാദില്‍ വിളിച്ച് ചേര്‍ത്ത ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ സൗദി നാഷണല്‍ കമ്മറ്റി അംഗങ്ങള്‍ പറഞ്ഞു.
ഈ കാലയളവില്‍ മരിച്ച അമ്പത് അംഗങ്ങളുടെ കുടുംബങ്ങൾക്കുള്ള വിഹിതമടങ്ങുന്ന ചെക്ക് ഇവർ നേരത്തെ അംഗത്വമെടുത്തിരുന്ന വിവിധ സെൻട്രൽ കമ്മിറ്റികളുടെ നാട്ടിലുള്ള ഭാരവാഹികൾക്ക് കൈമാറുകയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഈ കുടുംബങ്ങൾ താമസിക്കുന്ന മേഖലയിലെ മുസ്ലിംലീഗ് കമ്മിറ്റികളുടെ മേൽനോട്ടത്തിൽ വിതരണം പൂർത്തിയാക്കുകയും ചെയ്യും.
ചടങ്ങിൽ മുസ്ലിംലീഗ് നേതാക്കളയായ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലികുട്ടി എം എൽ എ , ഇ ടി മുഹമ്മദ്ബഷീർ എം.പി, പി വി അബ്ദുൽ വഹാബ് എം.പി , കെ.പി.എ മജീദ് എം എൽ എ , എം കെ മുനീർ എം എൽ എ , പി എം എ സലാം, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, എം.സി മായിൻഹാജി, അബ്ദുൽറഹ്‌മാൻ കല്ലായി, ആബിദ് ഹുസ്സൈൻ തങ്ങൾ എം എൽ എ, കെ എം ഷാജി , സി പി ചെറിയ മുഹമ്മദ്, ഉമ്മർ പാണ്ടികശാല, ഷാഫി ചാലിയം , പി കെ ഫിറോസ് , അഡ്വ യു എ ലത്തീഫ്, സി പി സൈതലവി തുടങ്ങിയവർ പങ്കെടുക്കും. കോവിഡ് ബാധിച്ച് മരണപ്പെട്ട പത്ത് പേരടക്കം ഇക്കൊല്ലം സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായിരിക്കെ മരണപ്പെട്ട അമ്പത് പേരുടെ ആശ്രിതർക്കുള്ള ആനുകൂല്യ വിതരണമാണ് കോവിഡ് പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങിൽ വെച്ച് മലപ്പുറത്ത് നടക്കുന്നത്.
മൂന്ന് ലക്ഷം രൂപ മുതൽ പത്ത് ലക്ഷം വരെയുള്ള വിഹിതമാണ് വിതരണം ചെയ്യുന്നത്. ആദ്യ വർഷം അംഗങ്ങളായവർക്ക് മൂന്ന് ലക്ഷവും, രണ്ട് മുതൽ ഏഴ് വര്ഷം വരെയായവർക്ക് ആറ് ലക്ഷവും എല്ലാവർഷവും അംഗങ്ങളായവർക്ക് പത്ത് ലക്ഷവുമാണ് മരണാനന്തര ആനുകൂല്യങ്ങളായി വിതരണം ചെയ്യുക. പദ്ധതി കാലയളവിൽ മാരക രോഗങ്ങൾക്ക് ചികിത്സ തേടിയ നൂറ്റി ഇരുപത്തി അഞ്ച് പേർക്കുള്ള അംഗങ്ങൾക്ക് ചികിത്സാ ആനുകൂല്യങ്ങ ളും വിതരണം ചെയ്യും.
പ്രതിസന്ധി നിറഞ്ഞ കോവിഡ് കാലയളവിലും ജീവകാരുണ്യ രംഗത്ത് തുല്യതയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സഊദി കെ.എം.സി.സിയുടെ മേൽനോട്ടത്തിലുള്ള കെഎംസിസി കേരള ട്രസ്റ്റിന്റെ കീഴിലാണ് സുരക്ഷാപദ്ധതിയുടെ വിജയകരമായ എട്ട് വർഷത്തെ പ്രയാണം. എട്ട് വർഷത്തിനിടയിൽ ഈ പദ്ധതിയിൽ അംഗങ്ങളായ 357 പേരാണ് വിടപറഞ്ഞത്. 1139 പേർക്ക് ഇതിനകം ചികിത്സാ സഹായവും നൽകി. ഇക്കൊല്ലം പൂർത്തിയാകുമ്പോൾ മുപ്പതോളം കോടി രൂപയുടെ ആനുകൂല്യ വിതരണമാണ് ട്രസ്റ്റ് വഴി ഇക്കാലയളവിൽ നൽകിയത്.
സഊദിയുടെ വിവിധ ഭാഗങ്ങളിൽ കഠിനാധ്വാനം ചെയ്തു കഴിയുന്ന ഏറ്റവും ദുർബലരായ ജനസമൂഹത്തിന് ജാതി മത രാഷ്ട്രീയ വേർത്തി രിവുകൾക്കതീതമായി തങ്ങളുടെ കുടുംബത്തിന് ആശ്രയമാകുന്ന വിധം പ്രവാസലോകത്തെ ഏറ്റവും വലിയ പരസ്പ്പര സഹായ പദ്ധതിയിയാണ് സഊദി നാഷണൽ കമ്മറ്റിയുടെ മേൽനോട്ടത്തിലുള്ള കെഎംസിസി കേരള ട്രസ്റ്റിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതി. സുരക്ഷാ പദ്ധതിയുടെ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനും സുഗമമായ നടത്തിപ്പിനുമായി കോഴിക്കോട് കേന്ദ്രീകരിച്ച് കെ.എം.സി.സി കേരള ട്രസ്റ്റ് എന്ന പേരിൽ റെജിസ്ട്രേഡ് ട്രസ്റ്റ് പ്രവർത്തിച്ച് വരുന്നുണ്ട്. കോവിഡ് പ്രതിസന്ധി ഘട്ടത്തിലും അമ്പത്താറായിരത്തോളം അംഗങ്ങളാണ് പദ്ധതിയിൽ ഇക്കൊല്ലം ചേർന്നിട്ടുള്ളത്.
അടുത്ത 2022 വർഷത്തെ സുരക്ഷാ പദ്ധതിയുടെ അംഗത്വ പ്രചാരണ പ്രവർത്തനങ്ങൾ ഒക്ടോബർ ഒന്നിന് ആരംഭിച്ച്, ഡിസംബർ പതിനഞ്ചിന് അവസാനിക്കും. പദ്ധതിയിൽ ഭാഗവാക്കാവുന്നതിന് താല്പര്യമുള്ള പ്രവാസികൾ സഊദി കെ.എം.സി.സി നാഷണൽ കമ്മറ്റിയുടെ കീഴ്ഘടകങ്ങൾ മുഖേനെ നടപടികൾ പൂർത്തീകരിക്കേണ്ടതാണ്. www .mykmcc.org എന്ന സംഘടനയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും അംഗത്വം പുതുക്കുവാൻ സാധിക്കുന്നതാണ്.
കോവിഡ് മൂലം ലോകം വിറങ്ങലിച്ചു നിൽക്കുമ്പോൾ പ്രവാസ ലോകത്തും നാട്ടിലും കാരുണ്യകടൽ തീർത്ത സഊദി കെഎംസിസി സമാനതകളില്ലാത്ത ജീവ കാരുണ്യപ്രവർത്തങ്ങൾക്കാണ് നേതൃത്വം നൽകി വരുന്നത്. ഇക്കാലയളവിൽ സഊദി കെഎംസിസിയുടെ കീഴിലുള്ള മുപ്പത്തി എട്ടോളം സെൻട്രൽ കമ്മിറ്റികളും മറ്റു കീഴ്ഘടകങ്ങളും നടത്തിയ റിലീഫ് പ്രവർത്തനങ്ങൾ അവർണ്ണനീയ മാണെന്ന് ഭാരവാഹികള്‍ ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
ഓൺലൈൻ വാർത്ത സമ്മേളനത്തിൽ കെഎംസിസി സഊദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് കെ പി മുഹമ്മദ്‌കുട്ടി, ചെയർമാൻ എ പി ഇബ്രാഹിം മുഹമ്മദ്, വർക്കിങ് പ്രസിഡണ്ട് അഷ്‌റഫ് വേങ്ങാട്ട് ,ജനറൽ സെക്രട്ടറി ഖാദർ ചെങ്കള, ട്രഷറർ കുഞ്ഞിമോൻ കാക്കിയ, സുരക്ഷാപദ്ധതി ചെയർമാൻ അഷ്‌റഫ് തങ്ങൾ ചെട്ടിപ്പടി, ഹജ്ജ് സെൽ ചെയർമാൻ അഹമ്മദ് പാളയാട്ട് , സുരക്ഷാ പദ്ധതി കോഓർഡിനേറ്റർ റഫീഖ് പാറക്കൽ എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us