ഇന്ത്യൻ സോഷ്യൽ ഫോറം പ്ലാസ്മ, രക്തദാന ക്യാമ്പ് മക്കയിൽ സൗദി ദേശീയ ദിനാഘോഷം അടയാളപ്പെടുത്തി

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Sunday, September 26, 2021

മക്ക : ഇന്ത്യൻ സോഷ്യൽ ഫോറം മക്ക ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗദി അറേബ്യയുടെ തൊണ്ണൂറ്റി ഒന്നാം ദേശീയ ദിനാഘോഷത്തോന്റെ ഭാഗമായി മക്കയിലെ രണ്ട് പ്രമുഖ ആശുപത്രികളിൽ സംഘടിപ്പിച്ച പ്ലാസ്മ & രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. കിംഗ് ഫൈസൽ ഹോസ്പിറ്റൽ, കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് സോഷ്യൽ ഫോറത്തിന്റെ നേതൃത്വത്തിൽ നിരവധി സന്നദ്ധ സേവകർ രക്തദാനം ചെയ്യാനെത്തിയത്.

വനിതാ വളണ്ടിയർമാരടക്കം നൂറോളം പേരാണ് ദേശീയ ദിനത്തിൽ രണ്ട് ആശുപത്രികളിലായി സംഘടിപ്പിച്ച ക്യാമ്പിലെത്തി രക്തം ദാനം ചെയ്തത്. സോഷ്യൽ ഫോറം ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദ്‌ നിജ ചിറയിൻകീഴ്, സെക്രട്ടറി ഷരീഫ് കുഞ്ഞു കോട്ടയം, വൈസ് പ്രസിഡന്റ് അബ്ദുസ്സലാം മിർസ, വെൽഫെയർ വിങ് ഭാരവാഹികളായ ജാഫർ പെരിങ്ങാവ്, റാഫി കാനൂർ, സാലിഹ് ചങ്ങനാശ്ശേരി തുടങ്ങിയവർ കിംഗ് ഫൈസൽ ഹോസ്പിറ്റൽ, കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ക്യാമ്പിന് നേതൃത്വം നൽകി.

×