Advertisment

രിസാല സ്റ്റഡി സർക്കിൾ ജിദ്ദ സിറ്റി സാഹിത്യോത്സവ്: സ്വാഗതസംഘം രൂപീകരിച്ചു; 64 ഇനങ്ങളിലായി 200 മത്സരാര്‍ഥികള്‍ മാറ്റുരക്കും

New Update

publive-image

Advertisment

ജിദ്ദ: പ്രവാസി വിദ്യർത്ഥികളിലെ സർഗ വാസനകളെ പ്രോത്സാഹിപ്പിക്കാൻ രിസാല സ്റ്റഡി സർക്കിള്‍ (ആർ എസ് സി) കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ചുവരുന്ന സാഹിത്യോത്സവിന്റെ ഭാഗമായി ജിദ്ദ സിറ്റി സെന്‍ട്രല്‍ പന്ത്രണ്ടാമത് എഡിഷന്‍ സാഹിത്യോത്സവ് വിജയിപ്പിക്കുന്നതിന് സ്വാഗതസംഘം രൂപീകരിച്ചു. 71 അംഗ സ്വാഗത സംഘത്തിന്റെ ഭാരവാഹികൾ ഇവരാണ്: ചെയർമാൻ എം.സി അബ്ദുൽ ഗഫൂർ വാഴക്കാട്, കൺവീനർ യാസർ അറഫാത്ത്. ഫിനാന്‍സ് കണ്‍വീനർ ഗഫൂർ പൊന്നാട്.

ആർ.എസ്.സി ജിദ്ദ സിറ്റി സെൻട്രൽ ചെയർമാൻ ബശീർ നൂറാനിയുടെ അധ്യക്ഷതയില്‍ മർകസ് ഗ്ലോബൽ സെക്രട്ടറി ഗഫൂർ വാഴക്കാട് ഉദ്ഘാടനം ചെയ്തു.വര്‍ണ്ണ പൊലിമ നിറഞ്ഞ കലമേളയില്‍ 64 ഇനങ്ങളിലായി 200 മത്സരാര്‍ഥികള്‍ ജിദ്ദയുടെ 5 സെക്ടറുകളില്‍ നിന്നുമായി പങ്കെടുക്കുന്ന കലാമേള കോവിഡ് സാഹചര്യത്തിൽ പൂർണമായും ഓൺലൈൻ ആയിട്ടാണ് നടക്കുക.

കഴിഞ്ഞ കാലങ്ങളിൽ പൂർണമായും ഓഫ്‌ലൈൻ ആയി നടന്ന കലാമേള ഈ പ്രാവശ്യം ഓൺലൈൻ ആയി നടന്നാലും ജിദ്ദ മലയാളി പ്രവാസികളില്‍ ആവേശമുള്ളതാകുമെന്ന് യോഗം അഭിപ്രായപെട്ടു.ഐ.സി.എഫ്‌ ജിദ്ദ സെൻട്രൽ പബ്ലിക്കേഷൻ സെക്രട്ടറി യാസർ അറഫാത്ത് ആശംസകൾ നേർന്നു

മൂസ സഖാഫി, അഷ്‌റഫ് മാസ്റ്റര്‍ പൂനൂർ ,മൻസൂർ മാസ്റ്റർ , ആസാദ് പറവൂർ, സാദിഖ് ചാലിയാർ, മൻസൂർ ചുണ്ടമ്പറ്റ , ബശീർ തൃപ്രയാർ, തുടങ്ങിയവർ സംബന്ധിച്ചു . സെന്‍ട്രല്‍ കലാലയം കൺവീനർ ഷമീർ കുന്നത്ത് സ്വാഗതവും മുഹമ്മദ് സഖാഫി നന്ദിയും പറഞ്ഞു.

യൂനിറ്റ് തലങ്ങളിൽ നടക്കുന്ന സാഹിത്യോത്സവുകളിലേക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക്: https://forms.gle/NHL3T5U8PnV8FM356

Advertisment