Advertisment

നാല് ദശകങ്ങൾക്ക് ശേഷം താജുദ്ധീൻ മടങ്ങുന്നു, കേളി യാത്രയയപ്പു നൽകി

New Update

publive-image

Advertisment

റിയാദ് : നാൽപ്പത് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ന്യുസനയ്യ ഏരിയ ലാസറുദ്ദി യുണിറ്റ് അംഗം താജുദ്ധീന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പു നൽകി. കേളി ന്യൂസനയ്യ ഏരിയയുടെ രൂപീകരണ കാലം മുതൽ കേളി അംഗമായി പ്രവർത്തിക്കുന്ന താജുദീൻ ന്യൂസനയ്യ ഏരിയ രക്ഷാധികാരി സമിതി അംഗം, ഏരിയ കമ്മറ്റി അംഗം, യൂണിറ്റ് ട്രെഷറർ, യൂണിറ്റ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. അൽ വത്താനിയ കമ്പനിയിൽ ജോലിചെയ്തു വരികയായിരുന്ന താജുദ്ധീൻ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ സ്വദേശിയാണ്.

യൂണിറ്റ് പ്രസിഡന്റ് ഷമൽ രാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് ചടങ്ങിൽ യൂണിറ്റ് ആക്റ്റിംഗ് സെക്രട്ടറി ഷൈജു ചാലോട് സ്വാഗതം പറഞ്ഞു.കേളി സെക്രട്ടെറിയേറ്റ് അംഗം ഷമീർ കുന്നുമ്മൽ ,ഏരിയ സെക്രട്ടറി ബേബി ജോൺ കുട്ടി, ഏരിയ പ്രസിഡന്റ്‌ ഹുസൈൻ മണക്കാട്‌, രക്ഷാധികാരി കമ്മറ്റി അംഗങ്ങളായ ജോർജ് വർഗീസ്, ബൈജു ബാലചന്ദ്രൻ ഏരിയാ കമ്മറ്റി അംഗം കരുണാകരൻ മണ്ണടി യൂണിറ്റ് ട്രഷറർ സതീഷ്, യൂണിറ്റ് അംഗങ്ങളായ തോമസ് ജോയ് ,രാജൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസരിച്ചു.

യൂണിറ്റ് ആക്ടിങ് സെക്രട്ടറി ഷൈജു ചാലോട് മൊമെന്റോ കൈമാറി, യാത്രയയപ്പിന് താജുദ്ധീൻ നന്ദിപറഞ്ഞു.

Advertisment