Advertisment

സൗദി നാഷണൽ ഹോസ്പിറ്റലിന്റെ നവീകരിച്ച അത്യാഹിതവിഭാഗം ഉദ്ഘാടനം ചെയ്തു

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

സൗദി നാഷണൽ ഹോസ്പിറ്റലിന്റെ നവീകരിച്ച അത്യാഹിതവിഭാഗം ഒക്ടോബറിനു 17 ന് അബീർ മെഡിക്കൽ ഗ്രൂപ്പ് (വി. പി )ഡോ. ജെംഷിത് അഹമ്മദ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ ആരോഗ്യപരമായ മുന്നേറ്റത്തിന് അത്യാഹിത വിഭാഗം വഹിക്കുന്ന വിലയേറിയ പങ്കിനെക്കുറിച്ചും അദ്ദേഹം പറയുകയുണ്ടായി.തുടർന്ന് ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടരായ ഡോക്ടർ അഹമ്മദ് ആലുങ്കൽ ഹോസ്പിറ്റലിന്റെ സാങ്കേതിക ഉന്നമനത്തിന്നായി അദ്ദേഹത്തിന്റെ എല്ലാ പിന്തുണയും ഉറപ്പുവരുത്തി.

ഡോ. ഫഹീം റഹ്മാൻ(ഡെപ്യൂട്ടി ഹോസ്പിറ്റലിൽ ഡയറക്ടർ ) ഉദ്ഘാടന ചടങ്ങ് അഭിസംബോധന ചെയ്തു സംസാരിച്ചു.  ഹോസ്പിറ്റലിന്റെ ഹോട്ട് ലൈൻ നമ്പർ ജനങ്ങളിലേയ്ക്ക് എങനെ ലഭ്യം ആക്കാം എന്നതിനെ കുറിച്ചും സംസാരിക്കുകയുണ്ടായി.ഡോ. തലാൽ ഇക്രം (മെഡിക്കൽ ഡയറക്ടർ ), മിസ്റ്റർ ഹസ്സൻ അൽ ഗംരി (അഡ്മിനിസ്ട്രേഷൻ മാനേജർ ) എന്നിവരും  സൗദി നാഷണൽ ഹോസ്പിറ്റലിന്റെ വിവിധ സേവങ്ങളെക്കുറിച്ച് അധികാരികളും സംസാരിച്ചു.

Advertisment