Advertisment

സൗദി അറേബ്യയില്‍  ഇന്ന് 49 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു;24 മണിക്കൂറിനിടയില്‍ 38 പേര്‍ രോഗമുക്തി നേടി, രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തു

author-image
ഗള്‍ഫ് ഡസ്ക്
New Update

 

Advertisment

publive-image

റിയാദ്: സൗദി അറേബ്യയില്‍ പുതിയതായി ഇന്ന് 49 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. സൗദി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം രാജ്യത്താകെ 24 മണിക്കൂറിനിടയില്‍ 38 പേര്‍ മാത്രമാണ് രോഗമുക്തി നേടിയത്. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തു. 45,275 പി.സി.ആര്‍ പരിശോധനകളാണ് ഇന്ന് നടന്നത്. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,48,018 ആയി. ഇതില്‍ 5,37,037 പേരും സുഖം പ്രാപിച്ചു. ആകെ 8,767 പേര്‍ മരിച്ചു.

രാജ്യത്ത് ഇന്നത്തെ കണക്കില്‍ വെറും 90 കൊവിഡ് രോഗികളുടെ സ്ഥിതി മാത്രമാണ് ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്.

അതേസമയം രാജ്യത്ത് രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്ത് വാക്‌സിനേഷന്‍ 44,812,942 ഡോസ് കവിഞ്ഞു. ഇതില്‍ 23,954,579 എണ്ണം ആദ്യ ഡോസ് ആണ്. 20,858,363 എണ്ണം സെക്കന്‍ഡ് ഡോസും. 1,687,932 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 16, ജിദ്ദ 9, ജുബൈല്‍ 3, ദര്‍ബ് 2, മക്ക 2, മറ്റ് 17 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍.

Advertisment