ആർഎസ്എസിന്റെ ആയുധശേഖരം; ആഭ്യന്തരവകുപ്പ് നിസ്സംഗത വെടിയണം: ഇന്ത്യൻ സോഷ്യൽ ഫോറം

author-image
admin
New Update

publive-image

Advertisment

റിയാദ്: വർഗീയ കലാപം ലക്ഷ്യംവെച്ച് ആർഎസ്എസ് വൻതോതിൽ ആയുധം ശേഖരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടും ഇതിനെതിരെ നടപടി സ്വീകരിക്കാത്തത്
മുഖ്യമന്ത്രി പിണറായി വിജയൻ സംഘപരിവാരത്തിന്റെ വിനീത വിധേയനായത്
കൊണ്ടാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ഒലയ്യ ബ്ലോക്ക് കമ്മിറ്റി
പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി.

നവമിയുടെ മറവിൽ മാരകായുധങ്ങൾ പരസ്യമായി പ്രദർശിപ്പിച്ചിട്ടും പരിശീലനത്തിന്റെ വീഡിയോകൾ പ്രചരിപ്പിച്ചിട്ടും കേരള പോലീസ്-സംഘപരിവാറിനെതിരെ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സമാനമായ സംഭവം കഴിഞ്ഞവർഷം ഉണ്ടായപ്പോൾ ഇത് കേരളത്തിൽ അല്ല എന്ന നിരുത്തരവാദപരമായ മറുപടിയാണ് പിണറായി വിജയൻ സഭയിൽ പറഞ്ഞത്. ആർഎസ്എസിന്റെ നിയന്ത്രണത്തിലുള്ള അമ്പലങ്ങളും സ്കൂളുകളും മറ്റെല്ലാ
സ്ഥാപനങ്ങളും ആയുധപ്പുരകൾ ആയി മാറിയിരിക്കുന്നു. ആതുര സേവനത്തിന്റെ മറവിൽ പോലും ആയുധക്കടത്ത് നടത്തിയത്തിന്റെ തെളിവായിരുന്നു കുറച്ചു മാസങ്ങൾക്കുമുമ്പ് സേവാഭാരതിയുടെ ആംബുലൻസിൽ നിന്നും ആയുധങ്ങൾ പിടികൂടിയത്.

പിഞ്ചുകുട്ടികളുടെ കൈകളിൽ മാരകായുധങ്ങൾ നൽകി അവരിൽ അന്യമത വിദ്വേഷം പടർത്താൻ ആർഎസ്എസ് നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഒരുതരത്തിലുള്ള പരിശീലനവും ആരാധനാലയങ്ങളിൽ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും ആവർത്തിച്ചു പറയുമ്പോഴും ആർഎസ്എസിന്റെ പരിശീലനവും ആയുധ പ്രദർശനവും നിർബാധം തുടർന്നു കൊണ്ടിരിക്കുന്നു. ആഭ്യന്തരവകുപ്പിന്റെ നിസ്സംഗതയും സംഘപരിവാരത്തിനുവേണ്ടിയുള്ള വീടുപണിയും കേരളത്തെ അപകടകരമായ സാഹചര്യത്തിലേക്കാണ്കൊണ്ടുപോകുന്നതെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ഒലയ്യ ബ്ലോക്ക് കമ്മിറ്റി പ്രസ്താവിച്ചു.

യോഗത്തിൽ സോഷ്യൽ ഫോറം സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് തൻസീർ പത്തനംതിട്ട ബ്ലോക്ക് പ്രസിഡണ്ട് റസാക്ക് മാക്കൂൽ, ജനറൽ സെക്രട്ടറി അലിമോൻ പട്ടാമ്പി, അബ്ദുൽ അസീസ് ആലുവ, മുജീബ് കാസിം, ഷഫീഖ് കണ്ണൂർ ഷെബിൻ കൊല്ലം , ഹാഷിം പത്തനംതിട്ട , ഷൗക്കത്ത് , സുഹൈൽ വർക്കല, റാഷിദ് ബഷീർ,യാക്കൂബ്, അൻസാരി എന്നിവർ സംസാരിച്ചു.

Advertisment