ലാൽ കെയേഴ്‌സിന്റെ സഹായത്തോടെ പ്രവാസി നാട്ടിലേക്കു യാത്രയായി

New Update

publive-image

ലാൽ കെയേഴ്‌സ് ബഹ്‌റൈൻ നടത്തുന്ന പ്രതിമാസ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഒക്ടോബർ മാസത്തെ സഹായം കൈമാറി. ജോലിയ്ക്കിടയിൽ സംഭവിച്ച അപകടം മൂലം പരിക്ക് പറ്റി ടൂബ്ലി ഏരിയയിൽ താമസിച്ചു വന്ന കാസർഗോഡ് സ്വദേശിയ്ക്ക് വിസാ പ്രശ്നങ്ങൾ തീർത്ത ശേഷം പാസ്സ്പോർട്ടും, നാട്ടിലേയ്ക്ക് തുടർചികിത്സയ്ക്കായി പോകാൻ വേണ്ടിയുള്ള വിമാന ടിക്കറ്റും, ലാൽ കെയേഴ്‌സ് ബഹ്‌റൈൻ കോ-ഓർഡിനേറ്റർ ജഗത് കൃഷ്ണകുമാർ, സെക്രട്ടറി ഷൈജു കമ്പ്രത്ത് എന്നിവർ ചേർന്ന് കൈമാറി.അപകട ഘട്ടത്തിൽ കൈതാങ്ങായി നിന്ന ലാൽകെയേഴ്‌സിനും മറ്റു അംഗങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായും അദേഹം പറഞ്ഞു.

Advertisment
Advertisment