ദുബായ് എക്സ്പോ വേദിയിൽ കണ്യാർകളി അരങ്ങേറി

New Update

publive-image

ദുബായ്: കേരളത്തിന്റെ പ്രാചീനവും പാലക്കാടിന്റെ തനത് നാടോടി കലാരൂപവുമായ കണ്യാർകളി എക്സ്പോ ദുബായ് വേദിയിൽ അരങ്ങേറി. ദീപാവലി ഉത്സവിന്റെ ഭാഗമായി ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ വർണ്ണാഭ മായ വേദിയിലാണ് എക്സ്പോ ആംഫി തിയേറ്ററിൽ കേരളത്തിന്റെ പ്രാതിനിധ്യം അറിയിച്ചുകൊണ്ട് കണ്യാർകളി അവതരിപ്പിച്ചത്.

Advertisment

ദുബായ് കണ്യാർകളി സംഘത്തിന്റെ കലാകാരൻമാർ കളിയിലെ വേട്ടുവർ എന്ന പുറാട്ടിലെ വടിത്തല്ലാണ് അവതരിപ്പിച്ചത്. ഇതര സംസ്ഥാനങ്ങളുടെ നൃത്താവതരണങ്ങളിൽനിന്ന് ഭിന്നമായി പാട്ടും നൃത്തവും വാദ്യ താളങ്ങളും നേരിട്ട് തത്സമയം അവതരിപ്പിച്ചത് കണ്യാർകളി അവതരണത്തെ വേറിട്ടതും നിറഞ്ഞു കവിഞ്ഞ കാണികളിൽ ആവേശം ജനിപ്പിക്കുന്നതുമാക്കി.

publive-image

ഈയിടെ അന്തരിച്ച പ്രശസ്ത കണ്യാർകളി ആചാര്യൻ ദ്വാരകാകൃഷ്ണന് പ്രണാമം അർപ്പിച്ചുകൊണ്ടാണ് സംഘം കളി അവതരിപ്പിച്ചത്. പ്രവീൺ, സുനീഷ്, രാംമോഹൻ, സന്ദീപ്, രഘു, വിവേക് എന്നിവരാണ് കണ്ണ്യാർകളിക്ക് ചുവടുകൾ വെച്ചത്. ശ്രാവൺ, സതീശൻ, സുദർശൻ, ശശി എന്നിവർ പാട്ട് ആലപിച്ചപ്പോൾ പ്രധാന വാദ്യവിശേഷമായ ചെണ്ട ഉണ്ണി കൈകാര്യം ചെയ്തു.

Advertisment