/sathyam/media/post_attachments/930HR8WE89jG90VSjBHa.jpg)
മനാമ: വാക്​സിൻ എടുക്കാതെ ബഹ്​റൈനിൽ എത്തുന്ന യാത്രക്കാർക്കുള്ള നിർബന്ധിത ഹോട്ടൽ ക്വാറൻറീൻ ഒഴിവാക്കി. സിവിൽ ഏവിയേഷൻ അഫയേഴ്​സാണ്​ ഇക്കാര്യം അറിയിച്ചത്​. തീരുമാനം നവംബർ 14 മുതൽ പ്രാബല്യത്തിൽ വരും.
വാക്​സിൻ എടുക്കാത്ത യാത്രക്കാർ ഇനിമുതൽ ഹോട്ടലിന്​ പകരം സ്വന്തം താമസ സ്​ഥലത്ത്​ 10 ദിവസം ക്വാറൻറീനിൽ കഴിഞ്ഞാൽ മതിയാകും. ഇതിന്​ പുറമേ, റെഡ്​ലിസ്​റ്റ്​ രാജ്യങ്ങളുടെ പട്ടിക ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്​. കോവിഡ്​ വ്യാപനം കൂടുതലുള്ള രാജ്യങ്ങളെയാണ്​ ഇതുവരെ റെഡ്​ലിസ്​റ്റിൽ ഉൾപ്പെടുത്തിയിരുന്നത്​.
ഇനി മുതൽ ഈ പട്ടിക ഉണ്ടാകില്ല. മറ്റ്​ കോവിഡ്​ മുൻകരുതൽ നിബന്ധനകൾ തുടരുമെന്നും അധികൃതർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us