കെ.പി.എ ഹമദ് ടൌൺ ഏരിയ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

New Update

publive-image

കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൽമാബാദ് അൽ ഹിലാൽ മൾട്ടി സ്പെഷ്യൽറ്റി മെഡിക്കൽ സെന്ററുമായി സഹകരിച്ചു എൻ്റെ ആരോഗ്യമാണ്എൻ്റെ സമ്പത്ത് എന്ന പേരിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രേദ്ധേയമായി. സർവാൻ ഫൈബർ ഗ്ലാസ് കമ്പനിയിൽ രാവിലെ 6 മണി മുതൽ 12 മണി വരെ നീണ്ടു നിന്ന ക്യാമ്പിന്റെ സേവനം ഹമദ് ടൌൺ ഏരിയയിലെ 150 ഓളം പ്രവാസികൾ പ്രയോജനപ്പെടുത്തി.

Advertisment

publive-image

കൂടാതെ ക്യാമ്പിൽ പങ്കെടുത്തവർക്കെല്ലാം ഹോസ്പിറ്റലിന്റെ സ്പെഷ്യൽ പ്രിവിലേജ് കാർഡും, ഡിസ്‌കൗണ്ട് കൂപ്പണും കൈമാറി. ഏരിയ പ്രസിഡന്റ് വി.എം. പ്രമോദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ടോണി മാത്യുവിനു മൊമെന്റോ കൈമാറി.

publive-image

കെ.പി.എ വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി, ട്രെഷറർ രാജ് കൃഷ്ണൻ , സെക്രട്ടറി കിഷോർ കുമാർ, സീനിയർ മെമ്പർ അജികുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഹമദ് ടൌൺ ഏരിയ കോ-ഓർഡിനേറ്റർമാരായ അജിത് ബാബു, നവാസ് കരുനാഗപ്പള്ളി മറ്റു ഏരിയ ഭാരവാഹികളായ പ്രദീപ്, അനൂപ്, രാഹുൽ, ലേഡീസ് വിങ് മെംബേർസ് ആയ ജ്യോതി പ്രമോദ്, ബിനിത അജിത് എന്നിവർ മെഡിക്കൽ ക്യാമ്പിനു നേതൃത്വം നൽകി.

Advertisment