/sathyam/media/post_attachments/c4kZEnGnE69LQUmFeoyN.jpg)
മനാമ : പന്ത്രണ്ടാമത് ബഹ്‌റൈൻ നാഷനൽ പ്രവാസി സാഹിത്യോത്സവ് സാംസ്കാരിക സമ്മേളനത്തോടെ സമാപിച്ചു . വെർച്യുൽ പ്ലാറ്റഫോമിൽ നടന്ന സാംസ്കാരിക സമ്മേളനം കേരള സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു . മത വർണ വർഗ വ്യത്യസമില്ലാതെ കലയും സാഹിത്യവും മനുഷ്യനെ ഒന്നിപ്പിക്കുന്ന പ്രധാന ഘടകങ്ങളാണെന്ന് അദ്ധേഹം പറഞ്ഞു .ബഹ്‌റൈനിലെ മലയാളീ പ്രവാസികൾക്കിടയിൽ രിസാല സ്റ്റഡി സർക്കിൾ കലാലയം സാംസ്കാരിക വേദി നടത്തുന്ന സാഹിത്യോത്സവ് അടക്കമുള്ള സർഗ പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു .
എസ് എസ് എഫ് ഇന്ത്യ പ്രസിഡന്റ് ഡോക്ടർ ഫാറൂഖ് നഈമി അൽ ബുഖാരി മുഖ്യ പ്രഭാഷണം നടത്തി . ആർ എസ് സി ഗൾഫ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കബീർ ചേളാരി സാഹിത്യോത്സവ് സന്ദേശം കൈമാറി. കേരള സമാജ്യം പ്രസിഡന്റ് പി വി രാധാകൃഷണ പിള്ള , കേരള പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ , ഒ ഐ സി സി ഗ്ലോബൽ സെക്രട്ടറി രാജു കല്ലുംപുറം , പ്രസിഡന്റ് ബിജു കുന്നന്താനം , കർണാടക കൾച്ചറൽ ഫൗണ്ടേഷൻ ബഹ്‌റൈൻ പ്രസിഡന്റ് ജമാൽ വിട്ടൽ , വി പി കെ അബൂബക്കർ ഹാജി , എന്നിവർ ആശംസകൾ അറിയിച്ചു.
/sathyam/media/post_attachments/UM45WkSWiiK7JShZ75o2.jpg)
പ്രവാസി സാഹിത്യോത്സവ് ജേതാക്കളെ ഐ സി എഫ് ബഹ്‌റൈൻ നാഷനൽ പ്രസിഡന്റ് സൈനുദ്ധീൻ സഖാഫി പ്രഖ്യാപിച്ചു . 293 പോയിന്റുകൾ നേടി മുഹറഖ് സെൻട്രൽ ടീം ചാമ്പ്യന്മാരായി .223 പോയിന്റുകൾ നേടി ടീം മനാമയും 132 പോയിന്റുകൾ നേടി ടീം റിഫയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി . 'കല, പ്രതിഭാത്വം ,സംഘാടനം' എന്ന ശീർഷകത്തിൽ അബ്ദു റഹീം സഖാഫി, വി പി കെ മുഹമ്മദ് , ഷബീർ മാസ്റ്റർ , അഷ്‌ഫാഖ് മാണിയൂർ , നവാസ് ഹിശാമി , റഷീദ് തെന്നല തുടയിവർ സംബന്ധിച്ച പ്രത്യേക പാനൽ ചർച്ചയും സാഹിത്യോത്സവ് വേദിയിൽ നടന്നു .
അബ്ദുല്ല രണ്ടത്താണിയുടെ അധ്യക്ഷതയിൽ നടന്ന സമാപന സംഗമത്തിൽ അഡ്വക്കേറ്റ് ഷബീർ സ്വാഗതവും ഫൈസൽ കൊല്ലം നന്ദിയും പറഞ്ഞു .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us