മിഡിലീസ്റ്റിലെ 'ഔ​ർ ലേ​ഡി ഓ​ഫ് അ​റേ​ബ്യ' കത്തീഡ്രലിന്റെ ഉ​ദ്ഘാ​ട​നം ഡി​സം​ബ​ർ ഒ​മ്പ​തി​ന്​

New Update

publive-image

മ​നാ​മ:  മി​ഡി​ലീ​സ്​​റ്റി​ലെ ഏ​റ്റ​വും വ​ലി​യ ക​ത്തോ​ലി​ക്ക ദേ​വാ​ല​യം ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങി. ക​ന്യ​കാ​മ​റി​യ​ത്തിന്റെ നാ​മ​ധേ​യ​ത്തി​ൽ നി​ർ​മി​ച്ച 'ഔ​ർ ലേ​ഡി ഓ​ഫ് അ​റേ​ബ്യ' കത്തീഡ്രലിന്റെ ഉ​ദ്ഘാ​ട​നം ഡി​സം​ബ​ർ ഒ​മ്പ​തി​ന്​ രാ​വി​ലെ 11ന്​ ​രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ നി​ർ​വ​ഹി​ക്കു​മെ​ന്ന്​പ്രോജക്ട് മേധാവി ഫാ. സജി തോമസ്, മനാമ സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് വികാരി ഫാ. സേവ്യര്‍ മരിയന്‍ ഡിസൂസ, റോഡ്രിഗോ സി. അക്കോസ്റ്റ, ജീസസ് സി പാലിങ്കോട്, മൈക്കല്‍ ബ്യൂണോ കാര്‍ണി, ജിക്‌സണ്‍ ജോസ് ബിനോയ്, ബിനോയ് ഏബ്രഹാം, രഞ്ജിത് ജോണ്‍ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

Advertisment

ദേവാലയത്തിന്റെ കൂദാശാ കര്‍മ്മം ഡിസംബര്‍ പത്തിന്  രാവിലെ 10ന് മാര്‍പാപ്പയുടെ പ്രതിനിധിയായെത്തുന്ന സുവിശേഷവത്കരണ തിരുസംഘം അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലെ നിര്‍വഹിക്കും.

കുവൈറ്റ്, ബഹ്റിന്‍, ഖത്തര്‍ എന്നിവിടങ്ങളിലെ അപ്പോസ്തലിക് നുണ്‍ഷ്യോ ആര്‍ച്ച് ബിഷപ് യൂജിന്‍ ന്യൂജന്റ്, സതേണ്‍ അറേബ്യ വികാരി അപ്പോസ്തലിക്കയും നോര്‍ത്തേണ്‍ അറേബ്യ വികാരിയത്ത് അഡ്മിനിസ്ട്രേറ്ററുമായ ബിഷപ് പോള്‍ ഹിന്‍ഡര്‍ എന്നിവര്‍ പങ്കെടുക്കും.

ബ​ഹ്‌​റൈ​ൻ, കു​വൈ​ത്ത്, ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന നേ​ർ​ത്ത് അ​റേ​ബ്യ​ൻ അ​പ്പോ​സ്​​ത​ലി​ക് വി​കാ​രി​യ​ത്തി‍െൻറ കേ​ന്ദ്രം കൂ​ടി​യാ​യി​രി​ക്കും ഈ ​പ​ള്ളി. ക​ഴി​ഞ്ഞ വ​ര്‍ഷം അ​ന്ത​രി​ച്ച വ​ട​ക്ക​ന്‍ അ​റേ​ബ്യ​യു​ടെ അ​പ്പോ​സ്​​ത​ലി​ക് വി​കാ​ര്‍ ആ​യി​രു​ന്ന കാ​മി​ലി​യോ ബ​ല്ലി​ന്‍ മെ​ത്രാെൻറ സ്വ​പ്​​ന​മാ​ണ് ഇ​തോ​ടെ പൂ​ര്‍ത്തി​യാ​കു​ന്ന​ത്.

മനാമയിൽ നിന്നും ഇരുപതു കിലോമീറ്റർ അകലെ അവാലിയിൽ ആണ് ദേവാലയം സ്ഥിതി ചെയ്യുന്നത്. 9,000 ചതുരശ്ര അടി ഭൂമിയിൽ നിർമ്മിച്ച മനോഹരമായ ദേവാലയത്തിൽ രണ്ടായിരത്തിനു മുകളിൽ വിശ്വാസികളെ ഉൾക്കൊള്ളുവാൻ സാധിക്കും.

Advertisment