ബഹ്റൈന്‍ ദേശീയദിനത്തിൽ കെ.പി.എ ബഹ്റൈന്‍ സൽമാബാദ് ഏരിയ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

New Update

publive-image

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ കെ.പി.എ സ്നേഹസ്പര്‍ശം അഞ്ചാമത് രക്തദാന ക്യാമ്പ് 50ആം ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ 16 റിഫ ബി.ഡി.എഫ് ആശുപത്രിയില്‍ വെച്ചു വിപുലമായി സംഘടിപ്പിച്ചു. കെ.പി എ സൽമാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ക്യാംപിൽ 70 ഓളം പേർ രക്തദാനം നടത്തി. ക്യാമ്പ് കെ,സി.എ പ്രസിഡന്റ് റോയ് സി ആന്റണി ഉത്‌ഘാടനം ചെയ്തു. ബി.ഡി.എഫ്. ബ്ലഡ് ബാങ്ക് ഓഫീസർ അബ്ദുള്ള അമൻ കൊല്ലം പ്രവാസി അസോസിയേഷന് സെർറ്റിഫിക്കേറ് കൈമാറി. ഏരിയ സെക്രട്ടറി സലിം തയ്യിൽ സ്വാഗതം പറഞ്ഞ ഉത്‌ഘാടന യോഗത്തിനു കെ.പി.എ ആക്ടിങ് പ്രസിഡന്റ് വിനു ക്രിസ്ടി നിയന്ത്രിച്ചു.

Advertisment

publive-image

ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രെഷറർ രാജ് കൃഷ്ണൻ, സെക്രട്ടറി കിഷോർ കുമാർ, ബ്ലഡ് ഡോണേഴ്സ് കൺവീനർ സജീവ് ആയൂർ, ബിഡികെ ബഹ്‌റൈൻ ജനറൽ സെക്രട്ടറി റോജി ജോൺ, ഏരിയ കോ-ഓർഡിനേറ്റർ സന്തോഷ് കാവനാട്, ലേഡീസ് വിങ് പ്രസിഡന്റ് ബിസ്മി രാജ്, സെക്രട്ടറി ലക്ഷ്മി സന്തോഷ് എന്നിവർ സംസാരിച്ചു. ഏരിയ പ്രസിഡന്റ് രതിൻ തിലക് നന്ദി അറിയിച്ചു. ഏരിയ ട്രെഷറർ ലിനീഷ് പി ആചാരി, വൈസ് പ്രസിഡന്റ് ജെയിൻ തോമസ്, ജോ. സെക്രട്ടറി രജീഷ് അയത്തിൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി . കെ.പി.എ സെൻട്രൽ കമ്മിറ്റി അംഗങ്ങൾ , വനിതാ വിഭാഗം അംഗങ്ങൾ, ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങൾ എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.

publive-image

Advertisment