യു രാജീവൻ മാസ്റ്റർ, തലേക്കുന്നിൽ ബഷീർ എന്നിവരുടെ നിര്യാണത്തിൽ ഖത്തർ ഇൻകാസ് കോഴിക്കോട് അനുശോചിച്ചു

author-image
ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update

publive-image

കോഴിക്കോട് മുൻ ഡി സി സി പ്രസിഡന്റ്‌ യു രാജീവൻ മാസ്റ്ററുടെയും സീനിയർ കോൺഗ്രസ്‌ നേതാവും മുൻ എം പിയും ആയിരുന്ന തലേക്കുന്നിൽ ബഷീറിന്റെയും നിര്യാണത്തിൽ ഖത്തർ ഇൻകാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. സൂം പ്ലാറ്റ്ഫോം വഴി നടത്തിയ അനുശോചന യോഗം യൂത്ത് കോൺഗ്രസ്‌ അഖിലേന്ത്യാ സെക്രട്ടറി  വിദ്യാബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

Advertisment

ജില്ലാ പ്രസിഡന്റ്‌ അഷ്‌റഫ്‌ വടകര അധ്യക്ഷം വഹിച്ചു. സെൻട്രൽ കമ്മിറ്റി നേതാക്കളായ വിപിൻ മേപ്പയൂർ, കരിം നടക്കൽ, ബഷീർ നന്മണ്ട,ആരിഫ് പയന്തോങ്ങ്, ജില്ലാ വൈസ് പ്രസിഡന്റ്‌ ഷംസു അത്തോളി,ജില്ലാ സെക്രട്ടറിമാരായ ഷെഫീഖ് കുയിമ്പിൽ, അസീസ് പുറായിൽ, സി ടി സിദ്ദിഖ്,ഗഫൂർ ബാലുശ്ശേരി,മറ്റ് ജില്ലകളിൽ നിന്നുള്ള നേതാക്കന്മാർ, മണ്ഡലം കമ്മിറ്റി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി സി വി അബ്ബാസ് സ്വാഗതവും ട്രഷറർ ഹരീഷ്കുമാർ നന്ദിയും പറഞ്ഞു

Advertisment