മതസൗഹാർദത്തിന്റെ സന്ദേശം നൽകി ഖത്തർ ഇൻകാസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഇഫ്താർ സംഗമം

author-image
ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update

publive-image

കോവിഡ് മഹാമാരി മനുഷ്യ ബന്ധങ്ങൾക്കിടയിൽ വിടവുകൾ സൃഷ്ടിച്ചപ്പോൾ അത് നികത്താൻ രണ്ടു വർഷമെടുത്തു.പരസ്പരം സൗഹൃദങ്ങൾ പങ്കുവെച്ചു മതത്തിന്റെ അതിർവരമ്പുകൾ ഇല്ലാതെ മനുഷ്യ ഹൃദയങ്ങൾ സംഗമിച്ചപ്പോൾ കോഴിക്കോട് ജില്ലാ ഇൻകാസ് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ, മതസൗഹാർദത്തിന്റെ സുന്ദര നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചു . ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പല തിരക്കുകൾക്കിടയിലും ഇഫ്താറിൽ പങ്കെടുക്കാൻ നിരവധി പേർ എത്തി.

Advertisment

ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂൾ ഹാളിൽ 07/04ന് വ്യാഴാഴ്ച സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല അടക്കമുള്ള സെൻട്രൽ കമ്മിറ്റി നേതാക്കൾ, പ്രമുഖ പ്രവാസി ആക്ടിവിസ്റ്റ് അബ്ദുൽ റഊഫ് കൊണ്ടോട്ടി അടക്കമുള്ള ഖത്തറിലെ പൗരപ്രമുഖർ, മറ്റു ജില്ലകളിലെ ഭാരവാഹികൾ, കോഴിക്കോട് ജില്ലയിലെ മണ്ഡലം കമ്മിറ്റി നേതാക്കന്മാർ, ഇൻകാസ് പ്രവർത്തകർ എന്നിവർ പങ്കാളികളായി. ജില്ലാ പ്രസിഡന്റ് അഷ്‌റഫ് വടകര, ജനറൽ സെക്രട്ടറി അബ്ബാസ് സി വി, ട്രഷറർ ഹരീഷ് കുമാർ, വൈസ് പ്രസിഡണ്ട് ഷംസു അത്തോളി, സെക്രട്ടറിമാരായ ഷഫീക്ക് കുയിമ്പിൽ, മുഹമ്മദലി വാണിമേൽ, ഗഫൂർ ബാലുശ്ശേരി, അസീസ് പുറായിൽ എന്നിവർ നേതൃത്വം നൽകി.

Advertisment