ദുബായിലെ ഇന്ത്യന്‍ ദമ്പതികളുടെ കൊലപാതകം: പ്രതിയായ പാകിസ്ഥാനിക്ക് വധശിക്ഷ

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

publive-image

മോഷണത്തിനിടെ ഗുജറാത്ത് സ്വദേശികളായ ദമ്പതികളെ ദാരുണമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ 26കാരനായ പാക്കിസ്ഥാന്‍ സ്വദേശിക്ക് വധശിക്ഷ വിധിച്ചു. ദുബായ് ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.ദുബായ് അറേബ്യന്‍ റാഞ്ചസിലെ വില്ലയില്‍ ഇന്ത്യന്‍ ദമ്പതികളായ ഹിരണ്‍ ആദിയ (48), വിധി ആദിയ (40) എന്നിവർ കൊല്ലപ്പെട്ട കേസിലാണ് ശിക്ഷാവിധി.

Advertisment

കേസിനാസ്പദമായ സംഭവം നടന്നത് 2020 ജൂണ്‍ 17ലാണ്. ഷാര്‍ജയില്‍ ബിസിനസ് നടത്തിയിരുന്ന ദമ്പതിക ളുമായി നേരത്തേതന്നെ പരിചയം സ്ഥാപിച്ചിരുന്ന പ്രതി വ്യക്തമായ ആസൂത്രണത്തോടെ മോഷണത്തി നായി വില്ലയിലെത്തുകയായിരുന്നു. ദമ്പതികളുടെ മുറിയില്‍ പ്രവേശിച്ച് വിലപിടിപ്പുള്ള വസ്തുക്കള്‍ തിരയുന്നതിനിടയില്‍ ഹിരണ്‍ ആദിയ ഉണര്‍ന്ന് നിലവിളിച്ചതോടെ പ്രതി ഇരുവരെയും ആക്രമിക്കുകയായിരുന്നു.

നിലവിളികേട്ടെത്തിയ 18 വയസുള്ള മകളാണ് രക്തത്തില്‍ കുളിച്ചനിലയില്‍ മാതാപിതാക്കളെ കണ്ടത്. അലാറം മുഴക്കാനും പോലീസിനെ അറിയിക്കാനും ശ്രമിച്ചപ്പോള്‍ പ്രതി ആക്രമിക്കുകയും ഇവരുടെ കഴുത്തില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തു. വിവരമറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും പ്രതി രക്ഷ പ്പെട്ടിരുന്നു.

പിന്നീട് വില്ലയില്‍നിന്ന് 1000 മീറ്റര്‍ അകലെയായി കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പോലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. കൃത്യം നടത്തി വെറും 24 മണിക്കൂറിനുള്ളില്‍ പ്രതിയെ ഷാര്‍ജയില്‍നിന്ന് ദുബായ് പോലീസ് പിടികൂടുകയും മോഷ്ടിച്ച ആഭരണങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു. ആസൂത്രിത കുറ്റകൃത്യമായതിനാല്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെ ടുകയായിരുന്നു. വിധിക്കെതിരേ 15 ദിവസത്തിനകം അപ്പീല്‍ നല്‍കാം.

Advertisment