ഒസാംസ് യു എ ഇ ഇഫ്താർ സംഗമവും കാപ്പാട് ഉസ്താദ് അനുസ്മരണവും സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

publive-image

ദുബൈ : മടവൂർ സി എം സെന്റർ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ മടവൂർ ശരീഫ് ( ഒസാംസ് ) നു കീഴിൽ സി എം സെന്ററിന്റെ വിവിധ സ്ഥാപനങ്ങളിൽ പടിച്ച യു എ ഇ യിലെ പ്രവാസി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് "ഇസ് ആദ് 22" ഇഫ്താർ സംഗമവും കാപ്പാട് ഉസ്താദ് അനുസ്മരണവും നടത്തി. ഖിസൈസിലെ ദുബൈ സഅദിയ്യ ഓഡിറ്റോറിയത്തിൽ ആയിരുന്നു "ഇസ്ആദ് 22" ഇഫ്താർ സംഗമം. യു എ ഇ യിലെ എല്ലാം എമിരേറ്റ്സ്കളിൽ നിന്നും സി എം സെന്റർ പൂർവ്വ വിദ്യാർത്ഥികൾ എത്തിയിരുന്നു. ഫഹദ് സഖാഫി ചെട്ടിപ്പടിയുടെ അധ്യക്ഷതയിൽ ചേർന്ന സംഗമം സിദ്ധീഖ്‌ മുസ്‌ലിയാർ ഉൽഘാടനം ചെയ്തു.

Advertisment

സി എം സെന്റർ ജനറൽ സെക്രട്ടറി ടി കെ അബ്ദുറഹ്മാൻ ബാഖവി മടവൂർ മുഖ്യ പ്രഭാഷണവും കാപ്പാട് ഉസ്താദ് അനുസ്മരണവും നടത്തി ബഷീർ സഖാഫി എം എം പറമ്പ് സാജിദ് പൂനൂർ മുബഷിർ ഖുതുബി ഷമീർ സഖാഫി സ്വാലിഹ് കൈതപ്പൊയിൽ കലാം വയനാട് നിയാദ് ഖുതുബി ആശംസകൾ പറഞ്ഞു രജിസ്‌ട്രേഷൻ, മൗലിദ് പാരായണം, പദ്ധതി അവതരണം, പരിചയപ്പെടൽ തുടങ്ങി വിവിധ സെഷനുകൾക്ക് ഫഹദ് സഖാഫി ഫാസിൽ ഖുതുബി റാഫി നൊച്ചാട് ജലീൽ മടവൂർ മിക്ദാദ് നേതൃത്വം നൽകി ഫാസിൽ ഖുതുബി സ്വാഗതവും അബ്ദുൽ കലാം നന്ദി യും പറഞ്ഞു.

Advertisment