"ഖൽബാണ് താജുദ്ധീൻ " ജനസാഗരം തീർത്തു

author-image
ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update

publive-image

നെഞ്ചിനുള്ളിൽ നീയാണ് എന്ന ഗാനത്തിലൂടെ ലോകമലയാളികൾ നെഞ്ചേറ്റിയ താജുദ്ധീൻ വടകര നയിച്ച മ്യൂസിക്കൽ ഡാൻസ് പ്രോഗ്രാം ബഹ്‌റൈനിലെ കലാസ്വാദകരെകൊണ്ട് ഇന്ത്യൻ ക്ലബ്ബ് ഗ്രൗണ്ട്‌ ജനസാഗരമായി. കൊറോണ എന്ന മഹാമാരിക്ക് ശേഷം ആദ്യമായാണ് ഒരു മലയാളം പ്രോഗ്രാമിന് ഇത്രയ്ക്കും ജനത്തിരക്ക് ബഹ്‌റൈൻ സാഷ്യം വഹിച്ചത്. ഏഴുമണിക്കുള്ള പ്രോഗ്രാമിന് ആറു മണിക്കുതന്നെ ജനത്തിരക്കായി.

Advertisment

publive-image

ഏഴു മണിയാകുമ്പോഴേക്കും ഗ്രൗണ്ട്‌ നിറഞ്ഞു പ്രധാന റോഡുകൾ വരെ കണികളെകൊണ്ട് വീർപ്പുമുട്ടി. താജുദ്ധീനൊപ്പം ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം മുഹമ്മദ് റാഫി, പട്ടുറുമാൽ ഫെയിം നൗഫൽ മഞ്ചേരി, ഗാനരചയിതാവ് ആഷിർ വടകര, പ്രെശസ്ത ഗായികമാരായ സജില സലിം, ഹർഷ കാലിക്കറ്റ്, ആഗ്നേയ, മോഹ ബാൻഡ് സംഘം, പ്രെശസ്ത ഡാൻസ് ടീമായ "ഓറഡാൻസ്" തുടങ്ങിയവർ പരിപാടികൾ അവതരിപ്പിച്ചു.

publive-image

സലീജ് കണ്ണൂർ, റഫീഖ് വടകര തുടങ്ങിയവരുടെ നേതൃത്വത്തിൽ എട്ടു പേരടങ്ങിയ ലൈവ് മ്യൂസിക് ടീം പരിപാടിയ്ക്ക് കൊഴുപ്പേകി. നാലു മണിക്കൂറോളം പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടും കനത്ത ചൂടിലും കാണികൾ പിരിയാതെ പാട്ടുകൾക്കായുള്ള കാത്തിരിപ്പായിരുന്നു."ഖൽബാണ് ഫാത്തിമ" ആൽബം സോങ്‌സിന്റെ പതിനേഴാം വാർഷിക ആഘോഷ ചടങ്ങു കൂടിയായിരുന്നു വേദി.

publive-image

ഗൾഫ് നാടുകളിൽ നിരവധി പ്രോഗ്രാമുകൾ അവതരിപ്പിച്ചു പ്രേശസ്തനായ മനോജ് മയ്യന്നൂർ സംവിധാനം ചെയ്ത പരിപാടി തികച്ചും സൗജന്യമായി ഒരുക്കിയത് സുമേഷ് പെർഫെക്റ്റ്ലൈൻ, സബീൽ മുഹമ്മദ്‌, അമ്പിളി, ജന്നത്ത് , ഷെയ്ക്ക്, ഷിൻഷി കക്കട്ടിൽ തുടങ്ങിയവരയിരുന്നു.

publive-image

Advertisment