അസ്മ സാബുവിന് ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റി യാത്രയപ്പു നൽകി

New Update

publive-image

ജിദ്ദ: തുടർപഠനത്തിനായി നാട്ടിലേക്ക് പോകുന്ന ഒഐസിസി ജവഹർ ബാലവേദി പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി അസ്മ സാബുവിന് ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റി യാത്രയപ്പ് നൽകി. ജിദ്ദയിലെ വിവിധ കലാ സംഘടനകളിൽ ഭാരവാഹിയായി പ്രവർത്തിക്കുന്ന ഒരു നല്ല നർത്തകി കൂടിയാണ് അസ്മ.

Advertisment

ഉപഹാരം ജില്ലാ പ്രസിഡന്റ്‌ അനിൽ കുമാർ പത്തനംതിട്ട കൈമാറി, ഗ്ലോബൽ മെമ്പറും, ഹെല്പ് ഡെസ്ക് കൺവീനറുമായ അലി തേക്ക്തോട്, നാഷണൽ കമ്മിറ്റി അംഗം മനോജ്‌ മാത്യു അടൂർ, ജില്ലാ വൈസ് പ്രസിഡന്റ്‌ അയൂബ് ഖാൻ പന്തളം, ജോയിന്റ് സെക്രട്ടറി ഷറഫ് പത്തനംതിട്ട, സാബുമോൻ പന്തളം,മഹിളാ ജില്ലാ ഭാരവാഹികൾ ആയ ജമിനി മനോജ്‌ മാത്യു, ആശ സാബു എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Advertisment