സ്ത്രീ ഹാജിമാർക്ക് കൈത്താങ്ങായി വനിതാ വളണ്ടിയർമാർ

New Update

publive-imagepublive-image

മക്ക : മഹറമില്ലാതെ ഹജ്ജിനെത്തിയ ഹജ്ജുമ്മമാർക് സേവനങ്ങൾക്കായി ഇത്തവണയും വിവിധ സംഘടനകളുടെ നിരവധി വോളണ്ടിയേഴ്‌സ് ആണ് അസീസിയയിൽ ഉള്ളത്. വുമൺസ് ഫ്രറ്റേർണിറ്റി ഫോറത്തിന്റെ അമ്പതോളം വരുന്ന വോളണ്ടിയേഴ്‌സ് ഈവർഷവും രംഗത്തുണ്ട്. ആദ്യ ഹാജി മക്കത്ത് എത്തിയതു മുതൽ ഇവർ സജീവമാണ്.
ദിവസവും സമയക്രമീകരണങ്ങൾ നടത്തി പരമാവധി സമയങ്ങൾ ഹാജിമാർക്ക് സേവത്തിനായി വിമൻസ് ഫ്രറ്റേണിറ്റി വോളണ്ടിയേഴ്‌സ് പ്രവർത്തിച്ചു വരുന്നു.

Advertisment

മഹറമില്ലാതെ വരുന്ന സ്ത്രീകൾക്കുൾപ്പടെ ഒരുപാടു ഹാജിമാർക്ക് സേവനം ചെയ്യാനാകുന്നു എന്നതിൽ വളരെ സന്തോഷിക്കുന്നു എന്ന് വോളണ്ടിയർ ക്യാപ്റ്റൻ ജസീല അബൂബക്കർ അറിയിച്ചു.വർഷങ്ങളായി ഹജ്ജ് വോളണ്ടിയർമാരായി പ്രവർത്തിച്ചു വരുന്നവരാണ് ഞങ്ങളിൽ മിക്കവരും. കഴിവിന്റെ പരമാവധി ഹാജിമാർക്ക് സഹായങ്ങൾ ചെയ്യുമെന്നും,ഞങ്ങളെ ഹാജിമാർ സഹായത്തിനായി വിളിക്കുന്നു എന്നതിൽ സന്തോഷമുണ്ടന്നും അല്ലാഹുവിന്റെ തൃപ്തി മാത്രം ആഗ്രഹിച്ചാണ് ഞങ്ങളെല്ലാവരും പ്രവർത്തനത്തിനിറങ്ങുന്നത് എന്നും ജസീല അബൂബക്കർ കൂട്ടിച്ചേർത്തു.

publive-image

ടീച്ചർമാർ, നഴ്‌സ്മാർ തുടങ്ങി വീട്ടമ്മമാർ വരെ തങ്ങളുടെ ജോലികൾക്കൊപ്പം സമയം ഇതിനായി ക്രമീകരിച്ചിറങ്ങുന്നു. വിവിധ ഭാഷകളിൽ പ്രാവിണ്യമുള്ളവരും ഹാജിമാർക്ക് സമാശ്വാസമാണ്.

ആരോഗ്യപ്രശ്നങ്ങളുള്ള ഹാജിമാർക്ക് വൈദ്യസഹായം എത്തിക്കൽ, ഓരോ ബിൽഡിങ്ങുകളിലെയും സ്ത്രീകളുടെ പൊതുവായ പ്രശ്നങ്ങൾ പരിഹരിക്കൽ, വഴി തെറ്റിപ്പോയവരെ തിരികെയെത്തിക്കൽ തുടങ്ങി നിരവധി സഹായങ്ങൾ ഹാജിമാർക്കായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറത്തിന്റെ കീഴിൽ വിമൻ ഫ്രറ്റേണിറ്റി വളണ്ടിയർമാർ ചെയ്തുവരുന്നു

Advertisment