/sathyam/media/post_attachments/S0OPeJwbrT16b2qNjmgl.jpg)
കുവൈറ്റ് സിറ്റി: ബലിപെരുന്നാള്‍ അവധി നാട്ടില്‍ കുടുംബത്തോടൊപ്പം ആഘോഷിക്കാനിരിക്കുന്ന പ്രവാസികള്‍ക്ക് വിമാന ടിക്കറ്റ് നിരക്കിലെ വര്‍ധനവ് ഇരുട്ടടിയാകുന്നു. മലബാര്‍ ഭാഗത്തേക്കുള്ള ടിക്കറ്റ് നിരക്കിലാണ് കൂടുതല്‍ വര്‍ധനവ്.
നിലവിൽ കണ്ണൂർ കോഴിക്കോട് എയർപോർട്ടുകളിലേക്ക് 35000 മുതൽ ഒരു ലക്ഷം വരെയാണ് ടിക്കറ്റ് നിരക്ക്. 30000 മുതല്‍ ഒരു ലക്ഷം വരെയാണ് കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക്. ടിക്കറ്റ് നിരക്കിലെ വര്‍ധനവ് മൂലം നിരവധി പ്രവാസികള്‍ നാട്ടിലേക്കുള്ള യാത്ര റദ്ദാക്കി പെരുന്നാള്‍ അവധി ഗള്‍ഫില്‍ തന്നെ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്.
അതേസമയം, ചില ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് വിമാനം സംഘടിപ്പിക്കുന്നത് പ്രവാസികള്‍ക്ക് നേരിയ പ്രതീക്ഷ സമ്മാനിക്കുന്നുണ്ട്. എന്നാല്‍ കുവൈറ്റില്‍ നിന്ന് ഇതുവരെ ഇത്തരത്തില്‍ ഒരു നീക്കവുമില്ല എന്നത് ശ്രദ്ധേയമാണ്.
കാക്കതൊള്ളയിരം സംഘടനകള്‍ ഉണ്ടെങ്കിലും ഇത്തരം സാമൂഹിക വിഷയങ്ങൾ വരുമ്പോൾ പ്രതികരിക്കാനോ വേണ്ടാ ഇടപെടലുകൾ നടത്താനോ സംഘടനകൾ ശ്രദ്ധ ചെലുത്തുന്നില്ല എന്നാണ് വിഷയത്തിൽ പ്രതികരിച്ച കോഴിക്കോട് സ്വദേശി സത്യം ഓണ്‍ലൈനിനോട് പറഞ്ഞത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us