സാമൂഹ്യ രാഷ്ട്രീയ രംഗത്ത്‌ മികവുറ്റ പ്രവർത്തനങ്ങൾ നടത്തിയ ഫാറൂഖ്‌ കുട്ടമംഗലത്തിന്‌ ഇൻകാസ്‌ സ്നേഹാദരവ്‌ നൽകി

New Update

publive-image

യു എ ഇയിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്ത്‌ മികവുറ്റ പ്രവർത്തനങ്ങൾ നടത്തിയ ഫാറൂഖ്‌ കുട്ടമംഗലത്തിന്‌ ഇൻകാസ്‌ ദുബൈ കൈപ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റി സ്നേഹാദരവ്‌ നൽകി. ചെന്ത്രാപ്പിന്നി മണ്ഡലം കോൺഗ്രസ്സ്‌ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ, യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ ഉപഹാരം‌ കൈമാറി. ഇൻകാസ്‌ ദുബൈ തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി റിയാസ്‌ ചെന്ത്രാപ്പിന്നി അദ്ധ്യക്ഷത വഹിച്ചു.

Advertisment

മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റുമാരായ എം യു ഉമറുൽ ഫാറൂഖ്‌, സലീം, ജോഷി, പി എ അനസ്‌ എന്നിവർ മുഖ്യാതിഥികളായിരുന്നു.

വാർഡ്‌ മെമ്പർമാരായ ഷിനി സതീഷ്‌, ജിനൂപ്‌ അബ്ദുൽറഹിമാൻ, യൂത്ത്‌ കോൺഗ്രസ്‌ തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ഇൻഷാദ്‌ വലിയകത്ത്‌, കൈപ്പമംഗലം ബ്ലോക്ക്‌ കോൺഗ്രസ്സ്‌ സെക്രട്ടറി സഗീർ ചെന്ത്രാപ്പിന്നി, ചെന്ത്രാപ്പിന്നി മണ്ഡലം കോൺഗ്രസ്സ്‌ വൈസ്‌ പ്രസിഡന്റ്‌ കെ കെ അൻവർ, ഷഫീഖ്‌, കെ കെ അഫ്‌സൽ, വേണുഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.

ഫാറൂഖ്‌ കുട്ടമംഗലം മറുപടി പ്രസംഗം നടത്തി. ഇൻകാസ്‌ ദുബൈ കൈപ്പമംഗലം സെക്രട്ടറി രിഫാസ്‌ കൊപ്രക്കളം സ്വാഗതവും, ചെന്ത്രാപ്പിന്നി മണ്ഡലം യൂത്ത്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ ടി എ സഹീർ നന്ദിയും പറഞ്ഞു.

Advertisment