Advertisment

"ജനാധിപത്യവും മതനിരപേക്ഷതയും ഇന്ത്യയുടെ അവിഭാജ്യ ഘടകം": ഇന്ത്യൻ സോഷ്യൽ ഫോറം

New Update

publive-image

Advertisment

ജിദ്ദ: വൈവിധ്യമാർന്ന സംസ്കാരവും ഭാഷയും സംസാരിക്കുന്ന ലക്ഷോപലക്ഷം ഇന്ത്യക്കാരെ ഒന്നിപ്പിക്കുന്ന ഘടകങ്ങളാണ് ജനാധിപത്യവും മതനിരപേക്ഷതയും. ഇത് ഭാരതത്തിന്റെ നിലനിൽപ്പിന് അവിഭാജ്യ ഘടകങ്ങളാണെന്നും ഇന്ത്യയുടെ അഖണ്ഡത തകർക്കുകയാണ് ഫാസിസ്റ്റ് ശക്തികൾ പുതിയ വിവാദത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്നും ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷണൽ പ്രസിഡണ്ട് അഷ്റഫ് മൊറയൂർ പറഞ്ഞു.

സോഷ്യൽ ഫോറം വെസ്റ്റേൺ റീജിയൻ സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സോഷ്യലിസം, മതേതരത്വം എന്നിവ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി രാജ്യസഭാഅംഗം സുബ്രമണ്യം സ്വാമി ഏതാനും ദിവസംമുമ്പു സുപ്രീംകോടതിയിൽ റിട്ട്ഹർജി ഫയൽ ചെയ്തിരുന്നു .

കോവിഡാനന്തരം മാറിയ സാഹചര്യത്തിൽ പ്രവാസി ഇന്ത്യക്കാരിൽ നിന്നും ആരോഗ്യപരമായും തൊഴിൽപരമായും ബുദ്ധിമുട്ടുന്നവരെ കണ്ടെത്തി മികച്ച സേവനങ്ങൾ നൽകുകയാണ് വരാനിരിക്കുന്ന നാളുകളിൽ സോഷ്യൽ ഫോറം ലക്ഷ്യം വെക്കുന്നതെന്ന് ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഹനീഫ കീഴ്ശ്ശേരി പറഞ്ഞു. കോവിഡ് കാലത്ത് സോഷ്യൽ ഫോറം നടത്തിയ മികച്ച സേവനങ്ങളിൽ ആകൃഷ്ടരായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് പ്രവാസികൾ പുതുതായി സോഷ്യൽ ഫോറത്തിലേക്ക് കടന്നുവന്നതായും അദ്ദേഹം അറിയിച്ചു.

കേരളം, കർണാടക, തമിഴ്നാട്, നോർത്തേൺ സ്റ്റേറ്റ് സംസ്ഥാനകമ്മിറ്റികൾ കഴിഞ്ഞ ആറുമാസക്കാലത്തെ പ്രവർത്തന റിപ്പോർട്ടും വരാനിരിക്കുന്ന വിന്റർ സീസണിലേക്കുള്ള പ്രവർത്തന പദ്ധതികളെ കുറിച്ചുള്ള രൂപരേഖയും ചടങ്ങിൽ അവതരിപ്പിച്ചു.

അഷണരും നിരാശ്രയരുമായ ആയിരക്കണക്കിന് രോഗികൾക്കും, താമസരേഖകൾ പുതുക്കാൻ കഴിയാത്തവർക്കും മരുന്നും, ഭക്ഷണവും, നാട്ടിലേക്ക് മടങ്ങാനുള്ള നിയമസഹായവും ചെയ്യാൻ നേതൃത്വം നൽകിയവരെയും ഭാരവാഹികളെയും സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ആലിക്കോയ ചാലിയം ചടങ്ങിൽ അഭിനന്ദിച്ചു. വിശ്രമ രഹിതമായ ജോലികൾക്കിടയിലും മക്കായിലേക്കും മദീനയിലേക്കും വരുന്ന തീർത്ഥാടകർക്കും അസുഖംമൂലമോ അപകടങ്ങളാലോ മറ്റുകാരണങ്ങളാലോ മരണപ്പെട്ടവരുടെ ഭൗതികശരീരം മറവ്ചെയ്യുന്നതിനും നാട്ടിലേക്ക് അയക്കുന്നതിനും മുൻകൈയെടുത്ത വരെയും സോഷ്യൽഫോറം സെൻട്രൽ കമ്മിറ്റിയുടെ കൃതജ്ഞത അദ്ദേഹം അറിയിച്ചു.

വർത്തമാന ഇന്ത്യയിലെ ജുഡീഷ്യറിയിലും, മാധ്യമ ഉദ്യോഗ തലങ്ങളിലും സംഘപരിവാർ നടത്തുന്ന നുഴഞ്ഞുകയറ്റങ്ങളും, രാജ്യം നേരിടുന്ന വെല്ലുവിളികളും അതിന്റെ പരിണിതഫലങ്ങളെയും കുറിച്ച് സമൂഹം അറിഞ്ഞിരിക്കേണ്ടതിനെ കുറിച്ചുള്ള അവബോധം സോഷ്യൽ ഫോറം നാഷണൽ കമ്മിറ്റി അംഗം അബ്ദുൽഗനി മലപ്പുറം പ്രസന്റേഷനിലൂടെ അവതരിപ്പിച്ചു. മീഡിയ ഇൻചാർജ് അബ്ദുൽ മതീൻ കർണ്ണാടകയുടെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസും നടത്തി.

ചടങ്ങിൽ സോഷ്യൽ ഫോറം ജിദ്ദ സംസ്ഥാന കമ്മിറ്റി നേതാക്കളായ കോയിസ്സൻ ബീരാൻകുട്ടി - കേരളം, മൊയ്തീൻ - തമിഴ്നാട്, സയ്യിദ് ആസിഫ് - കർണാടക, സൽമാൻ ലക്നൗ - ഉത്തർപ്രദേശ് തുടങ്ങിയവർ സംസാരിച്ചു. ഫോറം സെൻട്രൽ കമ്മിറ്റി സെക്രട്ടറി അൽഅമൻ തമിഴ്നാട് നന്ദിയും പറഞ്ഞു.

Advertisment