വിദ്യഭ്യാസ മുന്നേറ്റത്തിലൂടെ മതേതര ഇന്ത്യയെ വീണ്ടെടുക്കാനാവും : ഡോ. സുബൈർ ഹുദവി

author-image
ജൂലി
Updated On
New Update

publive-image
റിയാദ് : ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയം നിരാശയുടേതല്ലെന്നും വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെ മതേതര ഇന്ത്യയുടെ വീണ്ടെടുപ്പ് സാധ്യമാണെന്നും പ്രതീക്ഷ നിർഭരമായ അവസരങ്ങളാണ് മുന്നിലുള്ളതെന്നും
പ്രമുഖ പണ്ഡിതനും ബീഹാറിലെ കിഷൻ ഗഞ്ച് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖുർത്തബ വെൽഫെയർ ഫൌണ്ടേഷൻ ഡയറക്ടറുമായ ഡോ. സുബൈർ ഹുദവി പറഞ്ഞു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി അപ്പോളൊ ഡിമോറയിൽ സംഘടിപ്പിച്ച പരിപാടിയിൽ 'ന്യുനപക്ഷ രാഷ്ട്രീയം ഉത്തരേന്ത്യയിൽ' എന്ന വിഷയത്തിൽ സദസ്സുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു.

Advertisment

പൂർവ്വീകർ ദീർഘവീക്ഷണത്തോടെ ചെയ്ത നന്മയുടെ ഫലമാണ് കേരളത്തിലെ മുസ്ലിം സമൂഹം ഇന്ന് അനുഭവിക്കുന്നതെന്നും ഉത്തരെന്ത്യൻ മുസ്ലിം സമൂഹത്തിലും ഇത്തരത്തിൽ സാമൂഹിക ബോധമുള്ള പ്രതിബദ്ധതയുള്ള ഒരു തലമുറയെ വാർത്തെടുക്കുവാനും വിദ്യാഭ്യാസ പ്രവർത്തനങ്ങളും ക്രിയാത്മകമായ പദ്ധതികളും ആവിഷ്‌കരിക്കേണ്ടതുണ്ടെന്നും വിദ്യാഭ്യാസ വിപ്ലവത്തിലൂടെ മാത്രമേ ഈ നവോത്ഥാനം സാധ്യമാവുകയുള്ളൂ എന്നും അടുത്ത തലമുറ അത് നന്ദിയോടെ സ്മരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

publive-image

ഡൽഹി കെ.എം.സി.സി ജനറൽ സെക്രട്ടറി മുഹമ്മദ് ഹലീം യോഗം ഉൽഘാടനം ചെയ്തു . എ.യു സിദ്ദീഖ് കോങ്ങാട് ആമുഖ പ്രഭാഷണം നടത്തി . അഷ്റഫ് വേങ്ങാട്ട് , യു പി മുസ്തഫ , ഷാഫി ദാരിമി ആശംസ നേർന്നു. സദസിൻ്റെ ചോദ്യങ്ങൾക്ക് സുബൈർ ഹുദവി മറുപടി നൽകി. കെ.ടി അബൂബക്കർ സ്വാഗതവും ബാവ താനൂർ നന്ദിയും പറഞ്ഞു . അബ്ദുസ്സലാം തൃക്കരിപ്പൂർ , ജലീൽ തിരൂർ , റസാഖ് വളകൈ , പി.സി അലി വയനാട് , മുജിബ് ഉപ്പട , മാമുക്കോയ ഒറ്റപ്പാലം , നൗഷാദ് ചാക്കീരി , ഷംസു പെരുമ്പട്ട , പി.സി മജീദ് കാളമ്പാടി എന്നിവർ നേതൃത്വം നൽകി.

Advertisment