കുട്ടി ഉറങ്ങിയതറിയാതെ ഖത്തറിൽ സ്കൂൾ ബസിൽ ഡ്രൈവർ ഡോർ ലോക്ക് ചെയ്തിറങ്ങിപ്പോയി. മണിക്കൂറുകൾ ബസിനുള്ളിൽ കുടുങ്ങിയ മലയാളിയായ നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം. കോട്ടയം സ്വദേശിയായ ബാലികയുടെ മരണം നാലാം പിറന്നാൾ ദിനത്തിൽ 

author-image
ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update

publive-image

ദോഹ : ഖത്തറിൽ സ്കൂളിലേക്ക് പുറപ്പെട്ട നാലു വയസ്സുകാരി സ്കൂൾ ബസിനുള്ളിൽ മരണമടഞ്ഞു. ഖത്തറിൽ ഡിസൈനിങ് മേഖലയിൽ ജോലി ചെയ്യുന്ന ചിങ്ങവനം കൊച്ചുപറമ്പിൽ  അഭിലാഷ് ചാക്കോയുടെയും ഏറ്റുമാനൂർ കുറ്റിക്കൽ കുടുംബാംഗമായ സൗമ്യ അഭിലാഷിന്റെയും മകൾ മിൻസ മറിയം ജേക്കബാണ് സെപ്റ്റംബർ 11 ഞായറാഴ്ച്ച മരണമടഞ്ഞത്.

Advertisment

രാവിലെ സ്കൂളിലേക്ക് പോയ കുട്ടി ബസിനുള്ളിൽ ഉറങ്ങിപ്പോയതറിയാതെ ഡ്രൈവർ ഡോർ ലോക്ക് ചെയ്ത് പോവുകയായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ ബസിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

ഉടനെ തന്നെ ഹോസ്പിറ്റിലിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദോഹ അൽ വക്റയിലെ സ്പ്രിങ് ഫീൽഡ് കിൻഡർഗർട്ടൻ കെ.ജി വിദ്യാർഥിനിയാണ് മിൻസ. നാലാം പിറന്നാൾ ദിനത്തിലായിരുന്നു കുട്ടിയുടെ ദാരുണാന്ത്യം.

മിഖയാണ് സഹോദരി. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Advertisment