പേൾ ബഹ്റൈൻ ഓണാഘോഷം സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update

publive-image

പേൾ ബഹ്റൈൻ ഓണാഘോഷം സംഘടിപ്പിച്ചു. ബഹ്‌റൈനിലെ മലയാളി ടിക് ടോക് കൂട്ടായ്മയായ പേൾബഹ്‌റൈൻ സെപ്റ്റംബർ 9വെള്ളിയാഴ്‌ച സനാബീസിൽ ഉള്ള മോനോ റെസ്റ്റോറന്റിൽ വെച് ആണ് ഓണാഘോഷ പരിപാടി സംഘടിപ്പിച്ചത്. വിവിധയിനം കലാ പരിപാടികളോട് കൂടി തുടക്കം കുറിച്ച പരിപാടിയിൽ പ്രശസ്ത സാമൂഹിക പ്രവർത്തകനും ജീവ കാരുണ്യ പ്രവർത്തനുമായ കെ ടി സലീം മുഖ്യ അതിഥിയായി പങ്കെടുത്ത പരിപാടിയിൽ പ്രശസ്ത ഗായകൻ ആസിഫ് കാപ്പാടും പങ്കെടുത്തു.

Advertisment

publive-image

പേൾ ബഹറൈന്റെ പ്രസിഡണ്ട്‌ റസാഖ് വല്ലപ്പുഴയുടെ ഓണ സന്ദേശം കൈ മാറി കൊണ്ട് തുടക്കം കുറിച്ച പരിപാടിയിൽ ബഹ്‌റൈൻ സ്കൂൾ ആധ്യാപികയായ സ്വാതി പ്രമോദ് നാട്ടിലെ പഴയ കാല ഓണ ഓർമ്മകളും പ്രവാസത്തെ പുതു അനുഭവം സൃഷ്‌ടിച്ച ഓണവും ഓർതെടുത്തത് ഒരു പുതിയ അനുഭവമായി മാറി റസാഖ് വല്ലപ്പുഴയുടെ നിയന്ത്രണത്തിൽ നീങ്ങിയ പരിപാടിയിൽ ഓണത്തോട് അനുബന്ധിച്ചുള്ള വിവിധയിന കലാ പരിപാടികളും സംഘടിപ്പിച്ചു. അതോടപ്പം തന്നെ പരിപാടിക്ക് എത്തി ചേർന്നവരെല്ലാം മോനോ റെസ്റ്റോറന്റിൽ ഒരുക്കി വെച്ച മനോഹരമായ ഓണ സദ്ധ്യയും കഴിച്ചാണ് പിരിഞ്ഞു പോയത്.

Aside
Advertisment