ഹൃദയാഘാതം മൂലം ചമ്രവട്ടം സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു

New Update

publive-image

Advertisment

ജിദ്ദ: തിരൂർ ചമ്രവട്ടം സ്വദേശി പരേതനായ തോട്ടുങ്ങൽ പറമ്പിൽ അസീസ് മകൻ മുഹമ്മദ് അനീസ് (42) ജിദ്ദ നാഷണൽ ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു. ഹൃദയാഘാതത്തെ തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിൽത്സയുടെ ഭാഗമായി ആൻജിയോഗ്രാം ചെയ്യുകയും ഹൃദയ ധമനികളിൽ ബ്ലോക്ക് കണ്ടത്തിയതിനെ തുടർന്ന് ആൻജിയോപ്ലാസ്റ്റിയും ചെയ്യുകയുണ്ടായി. തുടർന്നും ഒന്നിൽ കൂടുതൽ തവണ ഹൃദയാഘാതം അനുഭവപ്പെടുകയും തുടർന്ന് മരണപ്പെടുകയായിരുന്നു.

ഭാര്യ: തെക്കേപുറത്തു റസീന. ജിദ്ദ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫസ്റ്റ് ഫിക്സ് എന്ന മെക്കാനിക്കൽ ഇലെക്ട്രിക്കൽ കമ്പനിയിൽ ജേഷ്ട സഹോദരൻ മുഹമ്മദ് ഷാഫിയുടെ കൂടെ ജോലി ചെയ്തു വരികയാണ്. രണ്ടു പേരും ഒരുമിച്ചു എട്ടു മാസങ്ങൾക്കു മുമ്പ് നാട്ടിൽ നിന്നും വന്നതാണ് മറ്റൊരു സഹോദരൻ കുഞ്ഞി മരക്കാർ ഉംറ ആവശ്യാർത്ഥം വന്നു ജിദ്ദയിലുണ്ട്.

ഇവരെ കൂടാതെ മുഹമ്മദ് അലി, അബൂബക്കർ, ഷംസു, സഹോദരിമാർ ആമിന, മൈമൂന, ഫാത്തിമ, സഫിയ, ആയിശ. സഹോദരങ്ങൾക്കൊപ്പം ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരായ മസൂദ് ബാലരാമപുരം, നൗഫൽ താനൂർ എന്നിവർ രേഖകൾ തയ്യാറാക്കാനായി കൂടെയുണ്ട്.

Advertisment