പൊന്നാനി താലൂക്കിലെ പ്രവാസികളുടെ കുടുംബ സംഗമം സെപ്ത. 16 വെള്ളിയാഴ്ച്ച; വേദിയൊരുക്കുന്നത് പി സി ഡബ്ലിയു എഫ്

New Update

publive-image

പൊന്നാനി: അവധിയിലും മറുനാട് വാസം അവസാനിപ്പിച്ചും നിലവിൽ നാട്ടിൽ കഴിയുന്ന പൊന്നാനി താലൂക്കിലെ പ്രവാസികൾക്ക് കുടുംബ സമേതം ഒത്തുചേരാൻ അവസരം ഒരുങ്ങുന്നു. പൊന്നാനി താലൂക്കിലെ മുഴുവൻ പ്രവാസികളെയും ഉൾപ്പെടുത്തിക്കൊണ്ട് രൂപംകൊണ്ട പി സി ഡബ്ലിയു എഫ് (പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ) ആണ് പരിപാടിയുടെ സംഘടിപ്പിക്കുന്നത്. പൊന്നാനി ഹൈവേയിലെ പളളപ്രം, ഉറൂബ് നഗറിലുള്ള മലബാർ ഓഡിറ്റോറിയത്തിൽ 2022 സെപ്തമ്പർ 16 വെള്ളിയാഴ്ച്ച വൈകീട്ട് 4 മണിയ്ക്ക് പരിപാടി ആരംഭിക്കും.

Advertisment

വിവിധ രാജ്യങ്ങളിൽ ജോലി തേടി പോയ പ്രവാസികളിൽ പലർക്കും നാട്ടിലെത്തിയാൽ തന്നെ ഒന്നിച്ചു കൂടാനോ സൗഹൃദം പുതുക്കാനോ പലപ്പോഴും സാധിക്കാറില്ല. ഇതിനൊരു പരിഹാരം കൂടിയാണ് സ്വദേശത്തും വിദേശത്തുമുളള പൊന്നാനി താലൂക്ക് നിവാസികളുടെ ആഗോള സംഘടനയായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പ്രവാസി ഫാമിലി മീറ്റ്.

വിവിധ വിഷയങ്ങളിലുള്ള ബോധവത്കരണം, സംഘടന രൂപം കൊടുക്കുന്ന ഭാവി പരിപാടികൾ സംബന്ധിച്ച വിവരങ്ങൾ, അത്താഴ സൽക്കാരം, അംഗങ്ങളും അവരുടെ കുട്ടികളും അവതരിപ്പിക്കുന്ന കലാപരിപാടികൾ എന്നിവയും പി സി ഡബ്ള്യു എഫ് താലൂക്ക് പ്രവാസി കുടുംബ സംഗമത്തിന്റെ ഭാഗമായി ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ വിവരിച്ചു.

പ്രവാസി ഫാമിലി മീറ്റിൽ പങ്കെടുക്കാൻ താല്പര്യമുള്ള എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി റജിസ്റ്റർ ചെയ്യണമെന്നും സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് അഷ്‌റഫ് ദില്ലാറ അഭ്യർത്ഥിച്ചു. ഇതിനായി 91 97463 02382 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടണമെന്നും അദ്ദേഹം അറിയിച്ചു.

Advertisment