ബഹ്റൈനിൽ നിന്ന് ദുബായിലേക്ക് യാത്രയാവുന്ന യൂത്ത് വിംങ്ങിന്റെ ഭരണ സമിതി അംഗം ശ്രീ. പ്രശാന്ത് അമ്മാൾ കൈതേരിക്ക് ഊഷ്മളമായ യാത്രയപ്പ് നൽകി

author-image
ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update

ബഹ്റൈൻ മലയാളി ബിസിനസ് ഫോറം യൂത്ത് വിംങ്ങിന്റെ നേതൃത്വത്തിൽ ബഹ്റൈനിൽ നിന്ന് ദുബായിലേക്ക് യാത്രയാവുന്ന യൂത്ത് വിംങ്ങിന്റെ ഭരണ സമിതി അംഗം പ്രശാന്ത് അമ്മാൾ കൈതേരിക്ക് ഊഷ്മളമായ യാത്രയപ്പ് നൽകി.

Advertisment

publive-image

ഉമ്മുൽ ഹസ്സം പാൻ ഏഷ്യ റെസ്റ്റാറന്റ് പാർട്ടി ഹാളിൽ നടന്ന ചടങ്ങിൽ രക്ഷാധികാരി ബഷീർ അമ്പലായി അധ്യക്ഷതയിൽ യൂത്ത് വിംങ്ങ് പ്രസിഡന്റ് സെമീർ ഹംസ ചടങ്ങിനെ സ്വാഗതം ചെയ്തു കഴിഞ്ഞ കാലങ്ങളിലെ പ്രശാന്തിന്റെ പ്രവർത്തനങ്ങളെ മാനിച്ച് ഷാൾ അണിയിച്ചു.

publive-image
തുടർന്ന് കൺവീനർ  മുഹമ്മദ് സവാദ് മെമോന്റോ അർപ്പിച്ചു. ബി എം ബി എഫ് ഭരണ സമിതി അംഗം അശറഫ് മായഞ്ചേരി കിരീടം ചാർത്തി.

publive-image
യൂത്ത് വിംങ്ങ് ഭരണ സമിതി അംഗം  ആന്റണി പൗലോസ് മധുരം നൽകി
ഫോറം അംഗങ്ങൾ ഒപ്പിട്ട ഫലകം  ബഷീർ അമ്പലായി അർപ്പിച്ചു. യാത്രയപ്പിന് നൽകിയ ആദരം സ്വീകരിച്ച് ബിസിനസ് രംഗത്തെ പുരോഗതിക്ക് വേണ്ടിയുള്ള നിലവിലെ സാഹചര്യങ്ങൾ എങ്ങിനെ വിനിയോഗിക്കാം എന്ന വിഷയത്തിൽ ശ്രീ പ്രശാന്ത് അംഗങ്ങൾക്ക് വേണ്ടി ബോധവൽക്കരണവും നന്ദിയും കടപ്പാടും നൽകി.

publive-image

ചടങ്ങുകൾക്ക്  ഫോറം അംഗങ്ങളായ പി.കെ.വേണുഗോപാൽ, മുനീസ്, നാസർ ടെക്സിം, റഊഫ്, അൻവർ കണ്ണൂർ, സെലീം മമ്പ്ര, സുനീർ, ഷഫീഖ്, റാഷി, അസ്മർ, എന്നിവർ നേതൃത്വം നൽകി സനു നന്ദി പറഞ്ഞു

Advertisment