/sathyam/media/post_attachments/fVys4PC5HQYrFfoov7zR.jpg)
ഒ ഐ സി സി ഇൻകാസ് ഖത്തർ വിപുലമായ ഓണാഘോഷങ്ങൾ നടത്തുന്നു.
പ്രവാസികളായ നമ്മളിൽ ഗൃഹാതുരത്വത്തിന്റെ ഓർമകളുണർത്തികൊണ്ട് മറ്റൊരോണം കുടി വന്നെത്തി. ചിങ്ങവും കടന്ന് വൃശ്ചികമായാലും പ്രവാസി കൂട്ടായ്മകളിൽ ഓണാഘോഷങ്ങൾ നിലയ്കുന്നില്ല. തുമ്പയുടേയും, തുളസ്സിയുടേയും , മുക്കുറ്റിയുടേയും കഥകൾ പങ്കുവച്ചുകൊണ്ട് ഇൻകാസ് കുടുബവും ഓണമാഘോഷിക്കുന്നു
"തിരുവോണ സംഗമം 2022" എന്ന ടൈറ്റിലിലൂടെ വിപുലമായ പരിപാടികളോടെ ഒ ഐ സി സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷങ്ങൾ സംഘടിപ്പിക്കുന്നു. സെപ്തംബർ 16 വെള്ളിയാഴ്ച ന്യു ഐഡിയൽ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്ന ആഘോഷങ്ങളിൽ കെ പി സി സി സെക്രട്ടറി അഡ്വ ബി ആർ വി ഷഫീർ പങ്കെടുക്കും. വിവിധ ജില്ലാ കമ്മിറ്റിയിലെ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന പരിപാടികളും മത്സരങ്ങളും, ഇതോടൊപ്പം ഉണ്ടാവുന്നതാണ്.
ഓണത്തിനോടനുബന്ധിച്ചു നടത്തുന്ന പൂക്കളമത്സരം, തിരുവാതിരകളി, ഓണപ്പാട്ട് , ഉൾപ്പെടെ കുട്ടികൾക്ക് വേണ്ടിയും പ്രത്യേക മത്സരങ്ങളും, സംഘടിപ്പിച്ചീട്ടുണ്ട്. കൂടാതെ സിനിമാറ്റിക്ക് ഡാൻസ്, വാദ്യോപകരണങ്ങളുടെ പ്രകടനവും, ഓണഘോഷയാത്രയും തുടർന്ന് സാസ്കാരീക സമ്മേളനവും നടത്തുന്നതാണ്. വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളാകുന്നവർക്ക് ആകർഷണീയങ്ങളായ സമ്മാനങ്ങളും നല്കുന്നതാണ്.
ആഘോഷങ്ങൾക്ക് നേതൃത്വം നല്കുന്നതിന് ശ്രീ കരിം നടക്കൽ ചെയർമാനും, ഷംസുദ്ദീൻ ഇസ്മായിൽ ജനറൽ കൺവീനറുമായി വിപുലമായ കമ്മിറ്റി രൂപീകരിച്ചീട്ടുണ്ട്. ഓണ ഘോഷയാത്രയോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരീക സമ്മേളനത്തിൽ ഖത്തറിലെ സാമൂഹ്യ സാംസ്കാരീക രംഗത്ത് പ്രവർത്തിക്കുന്ന വിവിധ നേതാക്കൾ പങ്കെടുക്കുമെന്ന് വർക്കിംഗ പ്രസിഡണ്ട് അൻവർ സാദത്തും,ജനറൽ സെക്രട്ടറി ശ്രീജിത്ത് എസ് നായരും അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us