/sathyam/media/post_attachments/hwgYILOiSKUqIwYYo7ij.jpg)
"ഒരുമിക്കുന്ന ചുവടുകൾ, ഒന്നാകുന്ന രാജ്യം" ശ്രീ രാഹൂൽ ഗാന്ധി നയിക്കുന്ന ഭാരത് ജേഡോ യാത്ര കേരളത്തിൽ ജൈത്രയാത്രനടത്തി മുന്നേറുന്നു.വൻ ജനപിന്തുണ ഏററ് വാങ്ങികൊണ്ട് കേരളത്തിന്റെ വിരിമാറിലൂടെ നടത്തുന്ന ഈ ജനകീയ യാത്ര ജനതയുടെ നീറുന്ന പ്രശ്നങ്ങൾക്ക് നേരെ നിശബ്ദരായി കണ്ണടച്ചിരിക്കുന്ന മോദി ഗവണ്മെണ്ടിന്റെ കണ്ണുതുറപ്പിക്കാനും എല്ലാവിഭാഗം ജനങ്ങളുടേയും പ്രശ്നങ്ങളും പരാതികളും നേരിൽ കേൾക്കാനും കൂടുതൽ കൂടുതൽ അറിയാനുമുള്ള യാത്രയാണ്.
ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അദ്ധ്യായം എഴുതി ചേർക്കുന്ന ജോഡോ യാത്രയ്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് ഒ ഐ സി സി -ഇൻകാസ് ഖത്തർ പ്രവർത്തക സംഗമം നടത്തുന്നു. ഇന്ന് വൈകീട്ട് 07:30 ന് ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രവർത്ത സംഗമത്തിൽ കെ പി സി സി യുടെ സമാരാദ്ധ്യനായ സെക്രട്ടറി അഡ്വ: ബി ആർ എം ഷെരീഫ് മുഖ്യപ്രഭാഷണം നടത്തും.
ഭാരത് ജോഡോ യാത്രയ്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്ന ഈ സംഗമത്തിലേയ്ക് ഖത്തറിലെ മുഴുവൻ ഇൻകാസ് പ്രവർത്തകരേയും , ജനാധിപത്യവിശ്വാസികളേയും ഇൻകാസ് സെൻട്രൽകമ്മിറ്റി സ്വാഗതം ചെയ്തു. രാഹൂൽ ഗാന്ധി നയിക്കുന്ന ഈ ചരിത്രയാത്രയ്ക്ഒ ഐ സി സി ഇൻകാസ് ഖത്തറിന്റെ പ്രവർത്തകരുടെ അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടുള്ള സന്ദേശങ്ങളുടെ സമാഹാരം രാഹൂൽ ഗാന്ധിക്ക് സമർപ്പിക്കുമെന്ന് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സമീർ ഏറാമലയും, ജനറൽ സെക്രട്ടറി ശ്രീജിത് എസ് നായരും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us