ടാല്‍റോപ് - അക്കാഫ് ശ്രാവണപൗർണ്ണമിയിൽ അഭിനയ ചക്രവര്‍ത്തിനി ഷീലാമ്മയെ ആദരിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

publive-image

ദുബായ്: അഭിനയ മികവിന്റെ നീണ്ട ആറു പതിറ്റാണ്ടുകൾ. നിരവധി തലമുറകളുടെ പ്രിയങ്കരിയായ അഭിനേത്രി. ആബാലവൃദ്ധം ജനങ്ങളുടെയും സ്വന്തം കറുത്തമ്മ.
മലയാളികളുടെ മനസ്സിനക്കരക്കു പടർന്നു പന്തലിച്ച സ്വന്തം ഷീലാമ്മ.

Advertisment

അഭിനയത്തികവിന്റെ മഹത്തായ പാഠപുസ്തകമായ ഷീലാമ്മയെ അക്കാഫ് ഇവെന്റ്സ് ആദരിക്കുന്നു. പ്രേംനസീറിനൊപ്പം നായികയായി 107 സിനിമകളിൽ അഭിനയിച്ചു ഗിന്നസ് വേൾഡ് റെക്കോർഡിൽ സ്ഥാനം പിടിച്ച അഭിനേത്രി. അകലെ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം, നിരവധി തവണ ഏറ്റവും മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം, മലയാളസിനിമക്ക് നൽകിയ വിശിഷ്ട സേവനങ്ങൾക്കുള്ള 2019 ലെ കേരള സർക്കാരിന്റെ ജെസി ഡാനിയേൽ പുരസ്കാരം തുടങ്ങി നിരവധി അവാർഡുകൾ കരസ്ഥമാക്കിയ അഭിനേത്രി.

മനുഷ്യഹൃദയങ്ങളിലേക്കു കുടിയേറിയ വ്യക്തിത്വങ്ങളെ തിരിച്ചറിയുകയും ആദരിക്കുകയും വരും തലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്നത് അക്കാഫിന്റെ പ്രവർത്തനമണ്ഡലങ്ങളിൽ പ്രാമുഖ്യമുള്ളതാണ്. ഒക്ടോബർ രണ്ടിന് അൽനാസർ ലെഷർ ലാൻഡിലെ വർണ്ണോജ്ജ്വലമായ വേദിയിൽ പ്രവാസ സമൂഹത്തെ സാക്ഷി നിർത്തി അക്കാഫ് ഇവെന്റ്സ് ഷീലാമ്മയെ ആദരിക്കുന്നു.

Advertisment