Advertisment

പ്രവാസി പ്രശ്‌നങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇടപെടലുകൾ കാര്യക്ഷമമല്ല : ബേപ്പൂർ മണ്ഡലം ഗ്ലോബൽ കെ എം സി സി വി. കെ. റഫീഖ് ഹസൻ വെട്ടത്തൂർ

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

publive-image

Advertisment

റിയാദ് : പ്രവാസി പ്രശ്നങ്ങളിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കാര്യക്ഷമമായി ഇടപ്പെടുന്നില്ലെന്നും, പദ്ധതികൾ കേവലം പ്രഖ്യാപനത്തിൽ മാത്രമൊതുങ്ങുകയാണെന്നും ബേപ്പൂർ മണ്ഡലം ഗ്ലോബൽ കെഎംസിസി ആരോപിച്ചു. സാധാരണക്കാരായ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ അനവധിയാണ്. തിരിച്ചു വന്ന പ്രവാസികൾ പലരും രൂക്ഷമായ പ്രതിസന്ധിയെയാണ് നേരിടുന്നത്. പ്രവാസി വിഷയങ്ങളിൽ കൂടുതൽ പഠനവും പരിഹാരവും കാണാൻ അധികൃതർ മുന്നോട്ട് വരണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട് അധ്യക്ഷത വഹിച്ചു. ചെയർമാൻ അബ്ദുൽ അസീസ് കറുത്തേടത്ത് ഉദ്‌ഘാടനം ചെയ്തു. വാർഷിക റിപ്പോർട്ടും വരവ് ചിലവ് കണക്കുകളും ഓർഗനൈസിംങ് സെക്രട്ടറി ഷാഹുൽ ബേപ്പൂർ അവതരിപ്പിച്ചു.

2022-24 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു. പ്രസിഡന്റായി അയ്യൂബ് കല്ലടയെയും ( ദുബൈ) ജനറൽ സെക്രട്ടറിയായി സിദ്ധീഖ് ബേപ്പൂരിനെയും (ഖത്തർ) ട്രഷററായി അബ്ദുറഹ്മാൻ ഫറോക്കിനെയും (റിയാദ്) ഓർഗനൈസിംഗ് സെക്രട്ടറിയായി സലിം അരീക്കാടിനെയും (ദമാം) തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി

റാഷിദ് തങ്ങൾ ( ദുബൈ) മമ്മൈസ്സ ഹാജി (റാസൽ ഖൈമ )മൊയ്തീൻ നല്ലളം ( കുവൈററ്), ബഷീർ കീഴിലത്ത് (ജിദ്), നജീബ് രാമനാട്ടുകര ( ഖത്തർ ), മുജീബ് കടലുണ്ടി ( ഒമാൻ ) മുസ്ഥഫ നല്ലളം ( ദുബൈ)

സെക്രട്ടറിമാരായി ഗഫൂർ പെരുമുഖം ( കുവൈറ്റ്) ഗഫൂർ ചാലിയം ( യാമ്പു) ജംഷീർ ചാമയിൽ ( അബുദാബി) ഹാഷിർ ( ബഹ്‌റൈൻ ) ജലീൽ പെരുമുഖം ( ജിദ്ദ) കുഞ്ഞോയി കോടമ്പുഴ ( റിയാദ് ) നിസാർ മനയിൽ ( ജിദ്ദ), വിവിധ രാജ്യങ്ങളിലെ കൺട്റി പ്രതിനിധികളായി സൗദി : അക്ബർ വേങ്ങാട്ട് , (റിയാദ് ) ഷബീർ രാമാനാട്ടുകര , (ദമാം) സാലിഹ് പൊയിൽതൊടി (ജിദ്ദ), യുഎഇ: ഷംസു മാത്തോട്ടം , ബാപ്പു ചെറുവണ്ണൂർ , ഖത്തർ : റൗഫ് മലയിൽ ബേപ്പൂർ , ബാസിൽ ഫറോക്ക് , കുവൈറ്റ്: ഷാഹുൽ ബേപ്പൂർ , സലീം എംഎൽസി, ഓമാൻ : നിസാർ പെരുമുഖം , സുഹൈൽ കാരാട്ടിപാടം ബഹറൈൻ : അഫ്‌സൽ പരുത്തിപാറ , ഫത്താഹ് പറമ്പൻ

സിങ്കപ്പൂർ : ഉമ്മർ ഹംസ എന്നിവരെയും യോഗം തെരഞ്ഞെടുത്തു. അഷ്‌റഫ് വേങ്ങാട്ട് ഉപദേശക സമിതി ചെയർമാനും മാമുനിസാർ , നാസർ മുല്ലക്കൽ ,സീദ്ദീഖ് പാണ്ടികശാല , അലിഅക്ബർ കറുത്തേടത്ത് , സൈനുൽ ആബിദ് , റഫീഖ് പൊയിൽതൊടി എന്നിവർ അംഗങ്ങളുമായിരിക്കും.

നാട്ടിലെ കോർഡിനേറ്റർമാരായി അബ്ദുൽഅസീസ് കറുത്തേടത്ത് (ചീഫ് കോർഡിനേറ്റർ) , മൊയ്തീൻകോയ എം . ലത്തീഫ് ഇ.കെ ഷാനാവാസ് , സിപി , ഹാഫീസ് ബേപ്പൂർ , സലാം പി.ടി, ഹനീഫ പാണ്ടികശാല , മൊയ്തീൻകോയ ടി.സി എന്നിവരേയും തെരഞ്ഞെടുത്തു.

മാമുനിസാർ , അബ്ദുൽ ലത്തീഫ് ഇ.കെ , അലിഅക്ബർ കറുത്തേടത്ത് എന്നിവർ റിട്ടേർണിംഗ് ഓഫീസർമാരായിരുന്നു. ജനറൽ സെക്രട്ടറി സിദ്ദീഖ് പാണ്ടികശാല സ്വാഗതവും

റാഷിദ് തങ്ങൾ നന്ദിയും പറഞ്ഞു.

Advertisment