/sathyam/media/post_attachments/djIvMffWCz0EE9UvH0T4.jpg)
ഗള്‍ഫ് മലയാളി ഫെഡറേഷന്റെ അനുശോചനക്കുറിപ്പ്:
മുൻ ആഭ്യന്തര വകുപ്പ് മന്ത്രിയും സിപിഎം ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച കോടിയേരി ബാലകൃഷ്ണൻ നാടിനെ ദുഃഖത്തിൽ ആഴ്ത്തി ചെന്നൈയിൽ അപ്പോളോ ഹോസ്പിറ്റലിൽ വച്ച് മരണപ്പെട്ടു എന്ന വിവരം അറിഞ്ഞതിൽ പ്രവാസി ലോകത്തെ ഓരോ വ്യക്തികളും വളരെ വ്യസനപൂർവ്വമാണ് അറിഞ്ഞത്.
ഒരു രാഷ്ട്രീയക്കാരന് അപ്പുറം നാട്ടിൽ നടന്നു പോരുന്ന വർഗീയതയ്ക്കെതിരെ ശക്തമായി പോരാടുന്ന വ്യക്തിത്വമായിരുന്നു. തന്റെ മരണത്തിന് തൊട്ടുമുമ്പേ പറഞ്ഞ വാക്കുകളിൽ നാട്ടിന്റെ വർഗീയതയെ കുറിച്ചും നാട്ടിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന് വേണ്ടി വർഗീയ ശക്തികൾ ജനാധിപത്യ സംവിധാനങ്ങളെ അടിച്ചമർത്തുന്ന രീതിയിലേക്ക് മാറിയിരിക്കുകയാണ് എന്നും നാട്ടിൽ സമാധാനം കിട്ടുന്നതിനും സൗഹൃദം കാത്തുസൂക്ഷിക്കുന്നതിനും ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണം എന്നും അദ്ദേഹത്തിന്റെ വാക്കുകളിൽ കേൾക്കാൻ കഴിഞ്ഞു.
ജനാധിപത്യ സംവിധാനങ്ങളിൽ കൂടി തിരഞ്ഞെടുക്കുന്ന സർക്കാരുകളെ അട്ടിമറിക്കുന്ന കോപ്പറേറ്റ് സംവിധാനങ്ങൾ നാടിന് ആപത്താണ് എന്നും ജനങ്ങൾ ഉണർന്നു പ്രവർത്തിക്കണമെന്നും കോടിയേരി ജനങ്ങളോട് പലപ്രാവശ്യവും ഓർമ്മപ്പെടുത്തി. നമ്മുടെ നാടിന്റെ നല്ലൊരു ജനനായകനെയാണ് നഷ്ടപ്പെട്ടത് എന്നും ഗൾഫ് മലയാളി ഫെഡറേഷൻ അനുശോചന യോഗത്തിൽ പറയുകയുണ്ടായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us