സൗദി അറേബ്യയിലും ലൂക്ക് ആന്റണിക്ക് ആവേശോജ്വല വരവേൽപ്പ്

author-image
ജൂലി
New Update

publive-image

റിയാദ്: മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ ചിത്രമായ റോഷോക്കിന് സൗദി അറേബ്യയിലും വൻ വരവേൽപ്പ്. ഒക്ടോബർ 7നു ഇന്ത്യയിലും മറ്റു ജിസിസി രാജ്യങ്ങളിലും റിലീസ് ചെയ്ത ചിത്രം, ഒക്ടോബർ 13നാണ് സൗദി അറേബ്യയിൽ റിലീസ് ചെയ്തത്.

Advertisment

മമ്മൂട്ടി ഫാൻസ് & വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ (MFWAI) സൗദി അറേബ്യ ചാപ്റ്ററിന്റെ നേതൃത്വത്തിൽ റിയാദ്,ജിദ്ദ എന്നീ ഏരിയയിൽ ഫാൻസ് ഷോയും സംഘടിപ്പിച്ചു.
റിയാദ് വ്യൂ മാൾ മൂവി സിനിമാസിലും, ജിദ്ധ എമ്പയർ സിനിമാസിലും ആണ് ഫാൻസ് ഷോ സംഘടിപ്പിച്ചത്.

റിയാദ്, ജിദ്ധ, ദമ്മാം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ റോഷോക്ക് സിനിമയുടെ വിജയാഘോഷവും സംഘടിപ്പിച്ചു. നിസാം ബഷീർ സംവിധാനം ചെയ്ത റോഷോക്ക് മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിച്ചത്. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ജിസിസി രാജ്യങ്ങളിൽ ചിത്രം വിതരണം ചെയ്തത്. ജിദ്ദയിലെ ഫാൻ ഷോക്ക് സൗദി നാഷണൽ സെക്രട്ടറി ഗഫൂർ ചാലിൽ,
മറ്റു ഭാരവാഹികളായ സിനോഫർ, നാഫി,നുൻസാർ, ഹംസ, ഫാവാസ്, അഷ്റഫ് ടി ടി,ആദിൽ, ഷെഫീഖ് അലി എന്നിവർ നേതൃത്വം നൽകി

മമ്മൂട്ടിക്ക് പുറമെ ബിന്ദു പണിക്കർ, ഷറഫുദ്ദീൻ, ഗ്രെസ് ആന്റണി, ആസിഫ് അലി, ജഗദീഷ്, കോട്ടയം നസീർ, സഞ്ജു ശിവറാം തുടങ്ങിയവരുടെ അവിസ്മരണീയ പ്രകടനം പ്രേക്ഷകരുടെ മനം കവർന്നു...

Advertisment