വോയ്സ് ഓഫ് ആലപ്പി: സിബിൻ സലിം പ്രസിഡന്റ്, ധനേഷ് മുരളി സെക്രട്ടറി

New Update

publive-image

മനാമ: ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പി (ആലപ്പുഴ ജില്ല പ്രവാസി ഫോറം ബഹ്‌റൈൻ ) ഭാരവാഹികളെ തെരെഞ്ഞെടുത്തു. സിബിൻ സലിം (പ്രസിഡന്റ് ), ധനേഷ് മുരളി (ജന. സെക്രട്ടറി),ഗിരീഷ് കുമാർ (ട്രഷറർ) എന്നിവരെ എക്സിക്ക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളിൽ നിന്നും തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം സെഗയ്യയിലെ ബി.എം.സി ഹാളിൽ കൂടിയ പ്രഥമ പൊതു യോഗത്തിൽ 30 അംഗഎക്സിക്യൂട്ടീവ് അംഗങ്ങളെ തെരഞ്ഞെടുത്തിരുന്നു. രക്ഷാധികാരികളായി ഡോ. പി.വി ചെറിയാൻ, സോമൻ ബേബി, കെ ആർ നായർ,സഈദ് റമദാൻ നദ് വി, ജിജു വർഗീസ്, അനിൽകുമാർ യു.കെ എന്നിവരെയും തെരഞ്ഞെടുത്തു.

Advertisment

publive-image

അനസ് റഹീം, ആർ. വിനയ ചന്ദ്രൻ നായർ (വൈസ് പ്രസിഡന്റുമാർ), അശോകൻ താമരക്കുളം (ജോയിൻ സെക്രട്ടറി), ബാല മുരളി കൃഷ്‌ണൻ (അസി. സെക്രട്ടറി) സുമൻ സഫറുള്ള (അസി. ട്രഷറർ), ദീപക് തണൽ (എന്റർടൈൻമെന്റ് കൺവീനർ), ഹരീഷ് മേനോൻ (മീഡിയ കൺവീനർ), ജോഷി നെടുവേലിൽ (ചാരിറ്റി വിങ് കൺവീനർ), ജിനു കൃഷ്‌ണൻ (മെമ്പർഷിപ് സെക്രട്ടറി), ബോണി മുളപ്പാംപള്ളിൽ (സ്പോർട്സ് കൺവീനർ), സുവിത രാകേഷ് (വനിതാ വിങ് കൺവീനർ), അനൂപ് മുരളീധരൻ (ഏരിയ കമ്മിറ്റി കോർഡിനേറ്റർ) ആയും തെരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി അനിൽ സി കെ, ജേക്കബ് മാത്യു, സനൽ കുമാർ, ലിബിൻ സാമുവേൽ, ലിജോ കുര്യാക്കോസ്, അജു കോശി, അജിത് കുമാർ, ജഗദീഷ് ശിവൻ, സനിൽ ബി, ലിജേഷ് അലക്സ്‌ , ശിവാനന്ദൻ നാണു, സന്തോഷ് ബാബു എന്നിവരെ നിർദേശിച്ചു. തെരഞ്ഞെടുപ്പ് നടപടികൾക്ക് രാജീവ് വെള്ളിക്കോത്ത്, ഷിബു പത്തനംതിട്ട എന്നിവർ നേതൃത്വം നൽകി.

Advertisment