സതീശൻ പാച്ചേനി കോൺഗ്രസ്സിന് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച നേതാവ് -ഒഐസിസി.

New Update

publive-image

മനാമ : മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻ കണ്ണൂർ ജില്ലാ കോൺഗ്രസ്‌ അധ്യക്ഷൻ, കെ പി സി സി ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ കണ്ണൂർ ജില്ലയിൽ കോൺഗ്രസ്‌ പ്രസ്ഥാനത്തെ നയിച്ച സതീശൻ പാച്ചേനി ജീവിതം തന്നെ പ്രസ്ഥാനത്തിന് വേണ്ടി ഉഴിഞ്ഞു വച്ച നേതാവ് ആയിരുന്നു എന്ന് ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം, ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ എന്നിവർ അനുസ്മരിച്ചു.

Advertisment

കമ്മ്യുണിസ്റ്റ് കുടുംബത്തിൽ നിന്ന് കടന്ന് വന്ന് എല്ലാം ത്യജിച്ചു കൊണ്ട് പാർട്ടിയുടെ വിശസ്തനായ പോരാളിയായി മാറിയ നേതാവ് ആയിരുന്നു അദ്ദേഹം. മുതിർന്ന നേതാക്കളെ നേരിടുവാൻ പാർട്ടി അദ്ദേഹത്തെ നിയോഗിക്കുമ്പോൾ ജയമോ, പരാജയമോ എന്തും വരട്ടെ, പ്രസ്ഥാനം ഏൽപ്പിച്ച ഉത്തരവാദിത്വo പൂർണ്ണ മനസ്സോടുകൂടി ഏറ്റെടുക്കുന്ന നേതാവ് ആയിരുന്നു അദ്ദേഹം. കെ എസ് യുക്കാരന്റെ ചുറുചുറുക്കോടെയും, മനസ്സോടും കൂടെ പ്രശ്നങ്ങളെ നേരിട്ട അദ്ദേഹത്തിന് അർഹതക്കുള്ള അംഗീകാരം ലഭിച്ചില്ല എന്നും അനുസ്മരിച്ചു.

Advertisment