New Update
/sathyam/media/post_attachments/LcedH1DpwvJZzIYdveYt.jpeg)
സമോവറിലെ ഈ എഴുത്തു കണ്ടത് കേരളത്തിലെ ഏതോ കുഗ്രാമത്തിൽ എന്ന് കരുതിയെങ്കിൽ തെറ്റി. ഇത് കടലിനക്കരെ യൂ എ എയിലാണ്. അബുദാബിയിലെ സൗഭാഗ്യങ്ങളിൽ ഒന്നാണ് അബുദാബിയിൽ മണ്ണാർക്കാട്കാർ നടത്തുന്ന ഈ ചായപ്പീടിക. ചായയൊന്നിന് ഒരു ദിറത്തിലധികമില്ല. അതായത് വെറും ₹20/സമോവർ ചായയെങ്കിൽ അല്പം കൂടും. ഒന്നര ദിറം. അതായത്,30രൂപ.
Advertisment
/sathyam/media/post_attachments/Ab3R1bUkRv244YZM1CYP.jpeg)
ഇവിടുത്തെ നിലവാരം വെച്ച് അത് വളരെ കുറഞ്ഞ വിലയാണ്. ചെറുകടിയായി വടയും ഇതേ വിലയ്ക്ക് കിട്ടും.വെറും₹. 20. കോവിഡിന് കച്ചവടം ഒന്ന് മന്ദീഭവിച്ചു. ഇപ്പോൾ വീണ്ടും ഉഷാറാകുന്നുണ്ടെന്നു കട ഉടമസ്ഥർ പറയുന്നു. മലയാളികൾ മാത്രമല്ല, അറബികളും ഈ ചായ ചോദിച്ചു വാങ്ങി കുടിക്കും. എയർപോർട്ട് റോഡിൽ മരിയേറ്റ് ഹോട്ടലിന് സമീപമാണ് ഈ ചെറുകട.
/sathyam/media/post_attachments/aeK8pENrMq2qswj5y66t.jpeg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us