/sathyam/media/post_attachments/IYDqC5tntJyoTitKOYU7.jpeg)
ദുബൈ : ട്രഡീഷണൽ മാർഷൽ ആർട്സ് ക്ലബ് ( ടി. എം. എ ) അബുദാബി യുടെ കീഴിൽ നടത്തിയ ഒന്നാമത് ഷോറിൻ കായ് കപ്പ് ഓപ്പൺ കരാട്ടെ ചാമ്പ്യൻ ഷിപ്പ് 2022 ന് കഴിഞ്ഞ ദിവസം ഉജ്ജ്വല പരി സമാപ്തി കുറിച്ചു. രാവിലെ 8 മണി മുതൽ രാത്രി 9 മണി വരെ ദുബൈ നാദ് അൽ ഷൈബ യിലെ കെന്റ് കോളേജിൽ വിവിധ കാറ്റഗരികളിലായി . ഇന്ത്യ, യു കെ, ഓസ്‌ട്രേലിയ, ചിലി, ജപ്പാൻ, ഒമാൻ, യു എ ഇ തുടങ്ങി7 രാഷ്ട്രങ്ങളിൽ നിന്നുള്ള 1200 മത്സരാർത്ഥികൾ 2 വിഭാഗങ്ങളിലായി മത്സരിച്ചു.
ഇന്റർ നാഷനൽ ഷോറിൻ റിയു ഷോറിൻ കായ് യൂനിയൻ പ്രസിഡന്റ്-
ഹാൻഷി കെയ്ഷുൻ കക്കിനാഹോന ടെൻത്ത് ഡാൻ റെഡ് ബെൽറ്റ് വേൾഡ് ഗ്രാന്റ് മാസ്റ്റർ മുഖ്യാഥിതിയായിരുന്നു ഹാൻഷി കക്കിനോഹാന ഇത് രണ്ടാം തവണയാണ് യു എ ഇ യിൽ ചമ്പ്യൻഷിപ്പിൽ അതിഥിയായി എത്തുന്നത്. ശിഹാൻ സഞ്ജീവ് ശ്രേസ്ഥ ഓകിനാവ ജപ്പാൻ, ഹാൻഷി മാർക്ക് ഗ്രേവില്ലെ ആസ്‌ട്രേലിയ, ഹാൻഷി ബ്രിആൻ ഹോബ യു എസ് എ എന്നിവരും അഥിതികളായി എത്തിയിരുന്നു.
ഷോറിൻ കായ് കപ്പ് ചമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ മത്സരാർത്ഥികളെ പങ്കെടുപ്പിച്ചതിനുള്ള പാർട്ടിസിപ്പെഷൻ ഓവറോൾ ചാമ്പ്യൻ ട്രോഫി ഷോറിൻ കായ് ഇന്ത്യ ടീം സ്വന്തമാക്കി രാവിലെ മുതൽ രാത്രി വരെയുള്ള മത്സരങ്ങൾ 5 ബൗട്ടുകളിലായി ഇടതടവില്ലാതെ നടന്നു വിജയികൾക്ക് ട്രോഫിയും സർട്ടി ഫിക്കറ്റും മെഡലും സമ്മാനമായി നൽകി കഞ്ചോ ജി എസ് ഗോപകുമാർ, ഡോക്ടർ ഗുണശേഖർ, ക്യോഷി കെ വി മനോഹരൻ ഡോക്ടർ വി ആർ എസ് കുമാർ ഹാൻഷി, ക്യോഷി സെല്ലാ പാന്ധ്യൻ, റെൻഷി കുമാർ, ക്യോഷി സുനിൽ കുമാർ സമ്മാന ദാനം നടത്തി.
സമാപന സംഗമം ചീഫ് ഓർഗനൈസർ ശിഹാൻ മുഹമ്മദ് ഫായിസ് കണ്ണപുരത്തിന്റെ അധ്യക്ഷതയിൽ ഓർഗനൈസിംഗ് കമ്മറ്റി പ്രസിഡന്റ് ക്യാപ്റ്റൻ റാഷിദ് ഹസൻ ഉൽഘാടനം ചെയ്തു കോഡിനേറ്റർ സെൻസായി ചന്ദ്രൻ, സെൻസായി റഈസ്, സെൻസായി ഗസ്‌നി, സെൻസായി രാഹുൽ സംബന്ധിച്ചു ചാമ്പ്യാൻഷിപ്പിന്റെ വിവിധ സെഷനുകൾ സെൻസായി ഹാഷിം,സെൻസായി ഷാമിൽ,സെൻസായി ഷമീർ ,സെൻസായി ഷഫീഖ്,അബ്ദുൽ അസീസ്, റസാഖ്, നൗഫൽ, മുനീർ, ഷാഫി മീഡിയ കോർഡിനേറ്റർ ഫഹദ് സഖാഫി ചെട്ടിപ്പടി എന്നിവർ നിയന്ത്രിച്ചു