New Update
/sathyam/media/post_attachments/0xopkkY4HypIyvinQggk.jpeg)
ജിദ്ദ: റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരിക്കേ ബുധനാഴ്ച്ച മരണപ്പെട്ട മലയാളി വിദ്യാർത്ഥിനിയുടെ മയ്യിത്ത് പ്രവാസ ദേശത്ത് തന്നെ ഖബറടക്കി. വ്യാഴാഴ്ച റിയാദിലായിരുന്നു ഖബറടക്കം. തൃശൂർ, മാള സ്വദേശി ബ്ലാക്കല്‍ അനസ് - ഷൈനി ദമ്പതികളുടെ മകളും റിയാദിലെ നൂറാ കോളജ് വിദ്യാർഥിനിയുമായിരുന്ന ആമിന ജുമാന (21) ആണ് മരിച്ചത്.
Advertisment
പിതാവ് അനസ് സോണി കമ്പനിയുടെ റിയാദ് ബ്രാഞ്ചിൽ ജോലി ചെയ്യുന്നു. മൂവാറ്റുപുഴ കാവുങ്കര പടിഞ്ഞാറേചാലില്‍ പി എസ് അബുവിന്റെ മകളായ മാതാവ് ഷൈനി റിയാദിലെ ആഫ്രിക്കന്‍ എംബസി സ്‌കൂളിൽ അധ്യാപികയുമാണ്. റിയാദ് ഇന്റർനേഷണൽ ഇന്ത്യന്‍ സ്‌കൂളിൽ പഠിക്കുന്ന യാരാ ജുഹാന, റോയ റസാന എന്നിവർ ജുമാനയുടെ സഹോദരിമാരുമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us