യു എ ഇ കണ്യാർകളി മേള 19 ന് അജ്മാനിൽ ; പാലക്കാടൻ ദേശകൂട്ടായ്മയാണ് മേള സംഘടിപ്പിക്കുന്നത്

New Update
publive-image
ഷാർജ :അഞ്ചാമത് ഇന്റർനാഷണൽ കണ്യാർകളി മേള 'വിശ്വമയം 2023' ഫെബ്രുവരി 19 ന് അജ്‌മാനിലെ വിന്നേഴ്സ് ക്ലബ്ബിൽ വെച്ച് നടക്കും.രാവിലെ കേളികൊട്ടോടെ ആരംഭിക്കുന്ന മേളയിൽ പതിനഞ്ചോളാം ദേശങ്ങളെ പ്രതിനിധീകരിച്ചു പൊറാട്ട് വേഷങ്ങൾ അരങ്ങേറും. നാട്ടിൽനിന്നും വിദേശത്തുനിന്നുമുള്ള നൂറോളം കലാകാരന്മാർ പങ്കെടുക്കുന്ന ഈ നാടൻകലാമേളയ്ക്കു ഇത്തവണ നേതൃത്വം കൊടുക്കുന്നത് പ്രശസ്ത കണ്യാർകളി ആശാൻ ദാമോദരൻ കൊങ്ങശ്ശേരി ആണ്. കുട്ടികളുടെയും വനിതകളുടെയും വേഷങ്ങളും അരങ്ങേറുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Advertisment
ആയോധനകലയുടെ ചടുലതയും നൃത്തത്തിന്റെ ലാസ്യചലനങ്ങളും ഒത്തുചേർന്നതാണ് കണ്യാർകളി. ആയോധന പരിശീലനത്തിന് ഉത്സാഹം കൂട്ടാനായി ഹാസ്യവും നൃത്തവും കൂടിച്ചേർന്നപ്പോൾ കണ്യാർകളി പിറവിയെടുത്തു.  നിലവിളക്കിനു ചുറ്റുമായാണ് കണ്യാർകളി അവതരിപ്പിക്കുന്നത്. യു എ ഇ യിലുള്ള പാലക്കാടൻ ദേശകൂട്ടായ്മയാണ് മേള സംഘടിപ്പിക്കുന്നത്.
Advertisment