New Update
/sathyam/media/post_attachments/fcRysZDDxuRYI8zYKzSa.jpg)
റിയാദ് :ആഷിഖ് എടത്തനാട്ടുകര രചിച്ച 'മണ്ണാർക്കാടിന്റെ ഇന്നലെകൾ','ഗവി ഡ്യുട്ടി' എന്നീ പുസ്തകങ്ങളുടെ ഗൾഫിലെ പ്രകാശനം എടത്തനാട്ടുകരക്കാരുടെ സൗദി അറബ്യയിലെ കൂട്ടായ്മയായ റീക്കോയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.റിയാദിലെ എടത്തനാട്ടുകരക്കാരുടെ കൂട്ടായ്മയായ റീക്കോ ജനറൽ ബോഡി യോഗവും, ഏടത്താനാട്ടുകരയിലെ യുവ എഴുത്തുകാരനായ ആഷിക് രചിച്ച മണ്ണാർക്കാടിന്റെ ഇന്നലെകൾ,ഗവി ഡ്യൂട്ടി എന്നീ പുതകങ്ങളുടെ പ്രകാശനവും, ഇബ്നു അലി എടത്തനാട്ടുകരയുടെ 'കനലും നിലാവും'എന്നീ കൃതികളുടെ ജി.സി.സി തല പ്രകാശനവുമാണ് റിയാദിൽ നടന്നത്.
Advertisment
ചടങ്ങിൽ ആഷിക് എടത്തനാട്ടുകരയുടെ കൃതികൾ, പ്രസിഡണ്ട് മുസ്തഫ ടി.പി രക്ഷധികാരി ബൈജുവിനു കൈമാറിയും,ഇബ്നു അലി എടത്തനാട്ടുകരയുടെ കൃതി സെക്രട്ടറി സുഹൈൽ മൻസൂർ എം.പി, രക്ഷധികാരി മുഹമ്മദലി എ.പി ക്ക് നൽകിയും പ്രകാശനം ചെയ്തു.ട്രഷറർ സഹീർ പി, മന്തിയിൽ അലി എന്നിവർ ചടങ്ങിൽ കോപ്പികൾ സ്വീകരിച്ചു.
സഹഭാരവാഹികളായ ശിഹാബ് മറ്റത്തൂർ,അൻവർ കെവി,അസീം കെ,ഷംസു ടിപി തുടങ്ങിയവരുടെയും നാട്ടുകാരായ നൂറോളം പേരുടെയും സാന്നിധ്യത്തിലായിരുന്നു പ്രകാശന ചടങ്ങും പുസ്തക ചർച്ചയും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us