Advertisment

രാഹുൽ ഗാന്ധിയുടെ ലോകസഭ അംഗത്വം റദ്ദാക്കിയതിൽ ഓ ഐസി സി -ഇൻകാസ് ഖത്തർ സെൻട്രൽ കമ്മറ്റി പ്രതിഷേധിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

Advertisment

പ്രധാനമന്ത്രിയെ എതിർക്കുന്നവരെ സഭയിൽ നിന്നും പുറത്താക്കുക എന്ന ബി ജെ പി യുടെ വിലകുറഞ്ഞ

തന്ത്രമാണ് ലോക് സഭാ സെക്രട്ടറി നടപ്പാക്കിയത്. ഈ നടപടിക്കെതിരെ ഓ ഐ\സി സി -ഇൻകാസ് ഖത്തർ സെൻട്രൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധിച്ചു.

കള്ളന്മാരെ കള്ളന്മാരാണെന്ന് തുറന്ന് പറഞ്ഞതിനാണ് ഈ കോടതി വിധിയും അയോഗ്യനാക്കലും എല്ലാം....

രാജ്യത്തിന് വേണ്ടി ശബ്ദിച്ചതിന്റെ പേരിൽ ഇദ്ദേഹത്തിനെതിനെതിരെ സംഘപരിവാറുകാർ അവരുടെ അജണ്ടകൾ നടപ്പിലാക്കുമ്പോൾ അദ്ദേഹത്തിന് വേണ്ടി ജനാധിപധ്യം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവൻ ജനങ്ങളും പിൻതുണ നൽകണമെന്നും ,രാഹുൽ ഗാന്ധി ശബ്ദിച്ചത് അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ പാർട്ടിക്കോ വേണ്ടിയല്ല; രാജ്യ നന്മക്ക് വേണ്ടിയായിരുന്നു എന്നും ഓ ഐ\സി സി -ഇൻകാസ് ഖത്തർ സെൻട്രൽ കമ്മറ്റി പ്രസിഡൻറ് സമീർ ഏറാമല പ്രസ്ഥാവനയിലൂടെ അറിയിച്ചു .

രാഹൂൽ ഗാന്ധിയെ പാർലമെന്റിൽ തിടുക്കത്തിൽ അയോഗ്യനാക്കി പ്രതിപക്ഷ ശബ്ദം അവസാനിപ്പിക്കാമെന്നുള്ള വ്യാമോഹം ബി ജെ പി സർക്കാരിന്റെ സ്വപ്നം മാത്രമാണെന്നും, ജനാധിപത്യ ധ്വംസത്തിനെതിരെ അഖിലേന്ത്യ തലത്തിൽ നടക്കുന്ന സമര പരിപാടികൾക്ക് എല്ലാവിധ പിന്തുണയും ഓ ഐ\സി സി -ഇൻകാസ് ഖത്തറിന്റെ ഭാഗത്തു നിന്നും ഉണ്ടാവു മെന്നും സെൻട്രൽ കമ്മറ്റി പ്രഖ്യാപിച്ചു.

 

Advertisment